17.1 C
New York
Tuesday, May 17, 2022
Home India മൂന്നാം തരംഗത്തിൽ ജീവൻ പൊലിയുന്ന 60 ശതമാനം ആളുകളുടെയും മരണകാരണം ഇതാണ്; പഠന റിപ്പോർട്ട് പുറത്ത്.

മൂന്നാം തരംഗത്തിൽ ജീവൻ പൊലിയുന്ന 60 ശതമാനം ആളുകളുടെയും മരണകാരണം ഇതാണ്; പഠന റിപ്പോർട്ട് പുറത്ത്.

കെറോണയുടെ മൂന്നാം തരംഗത്തിൽ രോഗം ബാധിച്ച് മരിക്കുന്ന 60 ശതമാനം ആളുകളും വാക്‌സിനെടുക്കാത്തവരെന്ന് പഠനം. കൊറോണ പ്രതിരോധ വാക്‌സിന്റെ ഒറ്റ ഡോസ് മാത്രം എടുത്തവരോ യാതൊരു വാക്‌സിനും സ്വീകരിക്കാത്തവരോ ആയ വ്യക്തികളാണ് മഹാമാരി ബാധിച്ച് മരിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ. ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഇതുകൂടാതെ മരിച്ചവരിൽ ഭൂരിഭാഗം ആളുകളും 70 വയസിന് മുകളിലുള്ളവരാണ്. അതും ഗുരുതരമായ രോഗങ്ങളുള്ള പ്രായമേറിയവരാണ് മഹാമാരിക്ക് കീഴടങ്ങുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ ബാധിച്ചവർ, വൃക്ക തകരാറിലായവർ, പ്രമേഹരോഗികൾ, കാൻസർ ബാധിച്ചവർ എന്നിവരാണിത്. ഡൽഹിയിൽ കൊറോണ ബാധിച്ച് മരിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും പ്രതിരോധ ശേഷി കുറവുള്ളവരോ ഗുരുതര രോഗമുള്ളവരോ ആണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ 10,756 പേർക്കാണ് പുതിയതായി രോഗം ബാധിച്ചിരിക്കുന്നത്. 38 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നാം തരംഗം ആരംഭിച്ചതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് കൊറോണ കേസുകൾ കുതിച്ചുയർന്നിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തിയ ശേഷം ഇപ്പോൾ ഡൽഹിയിൽ ടിപിആർ കുറഞ്ഞുവരുന്ന സാഹചര്യമാണുള്ളത്. നിലവിൽ 18.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: