17.1 C
New York
Wednesday, December 1, 2021
Home India മൂകാംബികയിൽ രഥോൽസവം ഇന്ന്; പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല.

മൂകാംബികയിൽ രഥോൽസവം ഇന്ന്; പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല.

കൊല്ലൂർ : മൂകാംബികാ ക്ഷേത്രത്തിൽ നവരാത്രി ഉൽസവത്തിന്റെ ഭാഗമായ രഥോൽസവം ഇന്ന്. ചടങ്ങുകൾക്ക് രാവിലെയുള്ള മഹാചണ്ഡികാ യാഗത്തോടെ തുടക്കമായി. കോവിഡിന്റെ സാഹചര്യത്തിൽ രഥോൽസവത്തിന് ഭക്തരെ പങ്കെടുപ്പിക്കില്ല. 

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ്  നവരാത്രി ഉൽസവം നടക്കുന്നത്. രാവിലെ പതിനൊന്നരയ്ക്കുള്ള മഹാചണ്ഡികാ യകത്തോടെ മഹാനവമി ആഘോഷ ചടങ്ങുകൾക്ക് തുടക്കമായി. വൈകിട്ട് സന്ധ്യാ ദീപാരാധനയെ തുടർന്ന് രഥോൽസവ ചടങ്ങുകൾ ആരംഭിക്കും.

രഥ പൂജയ്ക്കുശേഷം രാത്രി എട്ടിനാണ് ക്ഷേത്ര മതിലിനകത്തു പുഷ്പാലംകൃതമായ രഥത്തിലേറ്റി ദേവീവിഗ്രഹം എഴുന്നള്ളിക്കുന്ന രഥോൽസവം. രഥംവലി പൂർത്തിയാക്കി സരസ്വതീ മണ്ഡപത്തിൽ പൂജയ്ക്കുശേഷം ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും.

രഥോൽസവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും. നാളെ പുലർച്ചെ നാലിന് നട തുറക്കുന്നതോടെ വിദ്യാരംഭത്തിനും തുടക്കമാകും.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി  രഥോൽസവത്തിൽ ഭക്തരെ പങ്കെടുപ്പിക്കില്ല. വൈകിട്ട് 4നുശേഷം ഭക്തർക്കു ക്ഷേത്ര മതിലിന് അകത്തും പ്രവേശനം ഉണ്ടാകില്ല.

ക്ഷേത്രത്തിൽ ദർശനത്തിന്,,  കേരളത്തിൽനിന്നുള്ളവർ 72 മണിക്കൂറിനകമുള്ള rtpcr നെഗറ്റീവ്സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. കേരളത്തിന് പുറത്തുനിന്നുള്ളവർക്ക് ആധാർകാർഡും ഉണ്ടാകണം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: