മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് കന്ദസ്വാമിയെ വിജിലന്‍സ് തലപ്പത്ത് നിയമിച്ച് സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പി കന്ദസ്വാമിയെ വിജിലന്‍സ്, അഴിമതി വിരുദ്ധ വിഭാഗം തലവനായി നിയമിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എഐഎഡിഎംകെ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ കര്‍ശനമായി പരിശോധിക്കുമെന്ന് സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു. 2010ല്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് കൂടിയാണ് പി കന്ദസ്വാമി.
Facebook Comments