17.1 C
New York
Saturday, December 4, 2021
Home India മുംബൈ ഭീകരാക്രമണ പരമ്പര (2008 നവംബർ)

മുംബൈ ഭീകരാക്രമണ പരമ്പര (2008 നവംബർ)

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന്‌ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്.

ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു.

ഡെക്കാൻ മുജാഹദ്ദീൻ എന്ന അപരിചിതമായ ഭീകര സംഘടന ഉത്തരവദിത്വം ഏറ്റെടുത്തതായി വാർത്താ മാദ്ധ്യമങ്ങൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ഈ ഇമെയിന്റെ ഉറവിടം പാകിസ്താൻ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഈ അക്രമണങ്ങൾക്ക് പിന്നിൽ വിദേശ ശക്തികൾ പ്രവർത്തിച്ചുവെന്നും, പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഇത്തരമൊരു പ്രവർത്തനം അസാദ്ധ്യമെന്നുമാണ്‌.

എന്നാൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം ലഷ്‌കർ ഇ തോയ്‌ബ എന്ന പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദി സംഘടനയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌.

കേന്ദ്ര സർക്കാർ തന്നെ നടപ്പിക്കിയ നാടകമായിരുന്നു ഇതെന്നും സർക്കാറായിരുന്നും ഇതിന് പിന്നിലെന്നും ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപിച്ചു.[അവലംബം ആവശ്യമാണ്]

പശ്ചാത്തലം
ഈ പതിറ്റാണ്ടിൽ മുംബൈ പല ഭീകരാക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. 2002 ഡിസംബർ 6-ന് ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ടിന്റെ ആളില്ലാത്ത ഒരു ബസിന്റെ സീറ്റിനടിയിൽ വച്ച ഒരു ബോംബ് ഘട്കോപറിൽ വച്ച് പൊട്ടിത്തെറിച്ചു. 2 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയോധ്യയിലെ ബാബറി മസ്ജിദ് സംഭവത്തിന്റെ പത്താം വാർഷിക ദിനത്തിലാണ് ഈ സ്ഫോടനം നടന്നത്. 2003 ജനുവരി 27-ന് വൈൽ പാർക്കിനടുത്ത് ഒരു സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. ഇതിൽ ഒരാൾ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ മുംബൈ സന്ദർശനത്തിന്റെ തലേദിവസമാണ് ഈ സ്ഫോടനം നടന്നത്.

2003 മാർച്ഛ് 13-ന് മുംബൈയിലെ മുലുംട് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു ട്രെയിനിൽ ബോംബ് സ്ഫോടനം നടന്നു. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ 10-ആം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദുരന്തമുണ്ടായത്. 2003 ജൂലൈ 28-ന് ഘട്കോപറിൽ വച്ച് തന്നെ ബെസ്റ്റിന്റെ ഒരു ബസിൽ സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സർക്കാർ ആസൂത്രണം
ഈ ആക്രമണം യു.പി.എ സർക്കാർ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് വിമർശനം നിലനിൽക്കുന്നു. ‘പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണ്. ഭീകരവിരുദ്ധ കരിനിയമങ്ങൾ കൊണ്ടുവരുന്നതിന് അരങ്ങൊരുക്കുകയായിരുന്നു ലക്ഷ്യം. പാർലമെൻറ് ആക്രമണത്തിന് പിന്നാലെ പോട്ടയും മുംബൈ ആക്രമണത്തിന് ശേഷം യു.എ.പി.എ നിയമ ഭേദഗതിയും നടപ്പാക്കി’. ഇത്തരം കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്ന് എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ വെളിപ്പെടുത്തി.

അത്യാഹിതങ്ങൾ

ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്. ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു. മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടുന്നു. ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടു. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. Andreas Liveras,

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് പറഞ്ഞതനുസരിച്ച്, 14 പോലീസുകാർ കൊല്ലപ്പെട്ടു. ഇതിൽ താഴെ പ്പറയുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരും ഉൾപ്പെടുന്നു:

മുംബൈ ഭീകരവിരുദ്ധ സേനാ ചീഫ് ഹേമന്ത് കർകരെ. , – അദ്ദേഹം 2006 ലെ മാലേഗാവ് സ്ഫോടനം അന്വേഷിക്കുന്നതിൽ പ്രധാനിയായിരുന്നു. പലപ്പോഴും വധഭീഷണി ലഭിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
അഡ്ഡീഷണൽ കമ്മീഷണർ ഓഫീസ് ഓഫ് പോലീസ് : അശോക് കാംട്ടെ
എൻ‌കൌണ്ടർ സ്പെഷ്യാലിസ്റ്റ് : വിജയ് സലസ്കാർ
ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ : ശശാങ്ക് ഷിണ്ടെ.
ദേശീയ സുരക്ഷാസേന കമാൻഡോ: മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ
ദേശീയ സുരക്ഷാസേന കമാൻഡോ: ഹവാൾദാർ ഗജേന്ദർ സിങ്
ചത്രപതി ശിവാജി ടെർമിനസിലെ മൂന്ന് റെയിൽ‌വേ ഉദ്യോഗസ്ഥന്മാരും കൊല്ലപ്പെട്ടവരിൽ പെടുന്നു.
അനന്തര ഫലങ്ങൾ
ആക്രമണത്തിന്റെ ഫലമായി മുംബൈയിലെ എല്ലാ സ്കൂളുകളും കോളെജുകളും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടെയുള്ള മിക്ക കാര്യാലയങ്ങളും 27-ആം തിയതി അടഞ്ഞുകിടന്നു. ബോളിവുഡ് സിനിമകളുടെയും ടിവി പരമ്പരകളുടെയും ചിത്രീകരണം മുടങ്ങി. യാത്രക്കാരുടെ സുരക്ഷയെ മാനിച്ച് പല അന്താരാഷ്ട്ര എയർലൈനുകളും മുംബൈയിൽ ഇറങ്ങുന്നത് താത്കാലികമായി നിർത്തലാക്കി.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിൽ ബാക്കി ഉണ്ടായിരുന്ന രണ്ട് ഏകദിന മത്സരങ്ങൾ ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി . 2008 ഡിസംബർ 3 മുതൽ 10 വരെ നടക്കേണ്ടിയിരുന്ന മുംബൈ കൂടി ഒരു വേദി ആയിരുന്ന ട്വന്റി20 ചാമ്പ്യൻസ് ലീഗ് നീട്ടി വെച്ചു. നവി മുംബൈയിലെ ഐറ്റിസി ഫോർചുൺ ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് മുംബൈ പൊലീസിന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. ഛത്രപതി ശിവജി ടെർമിനസിൽ വീണ്ടും വെടിവപ്പ് നടന്നതായി അഭ്യൂഹങ്ങൾ പരക്കുകയുണ്ടായി. റെയിൽവേ പൊലീസ് ഈ വാർത്ത തള്ളികളഞ്ഞുവെങ്കിലും അവിടെക്കുള്ള ട്രെയിനുകൾ നിർത്തിയിട്ടു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പകിസ്താൻ കാരനനെന്ന് സ്തിരീകരിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിനു സാധ്യത ഉണ്ടായി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: