മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെയും ട്വന്റി 20 ലോകകപ്പിലെയും തോൽവിക്ക് ന്യൂസീലൻഡിനോട് പകരം വീട്ടി ഇന്ത്യ. രണ്ടാം ടെസ്റ്റിൽ കിവീസിനെ 372 റൺസിന് തകർത്ത് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (1-0). കാൺപുരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 14-ാം ടെസ്റ്റ് പരമ്പര വിജയമാണിത്.
സ്കോർ: ഇന്ത്യ 325, ഏഴിന് 276 ഡിക്ലയേർഡ് ന്യൂസീലൻഡ് 62, 167.”ഇന്ത്യ ഉയർത്തിയ 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസ് 167 റൺസിൽ കൂടാരം കയറുകയായിരുന്നു. നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ. അശ്വിനും ജയന്ത് യാദവുമാണ് കിവീസിനെ തകർത്തത്.