17.1 C
New York
Thursday, August 11, 2022
Home India മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി, തകർന്നത് ബലക്ഷയം കണ്ടെത്തി നോട്ടീസ് നൽകിയ...

മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 19 ആയി, തകർന്നത് ബലക്ഷയം കണ്ടെത്തി നോട്ടീസ് നൽകിയ കെട്ടിടം.

മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടങ്ങൾ തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 19 ആയി. 20ലേറെ പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വീതം സഹായ ധനം നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരും പിന്നാലെ ഫയർഫോഴ്സും എൻഡിആ‌ർഎഫ് സംഘവും സ്ഥലത്തെത്തി. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ ഏറെ പണിപ്പെട്ടായിരുന്നു രക്ഷാ ദൗത്യം. പരിക്കേറ്റവരെ രാജേവാഡി ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമാണിത്.

ഉടമസ്ഥൻ താമസം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഇവരാണ് ദുരന്തത്തിൽ ഇരയായത്. സമീപത്തെ മൂന്ന് കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിക്കുന്നുണ്ട്. കുർളയിലെ ശിവസേനാ എംഎൽഎ ഇപ്പോൾ ഗുവാഹത്തിയിൽ വിമത ക്യാമ്പിലാണ്. അദ്ദേഹവും മരിച്ചവരുടെ ബന്ധുക്കൾക്ക് സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

സാൻഫ്രാൻസിസ്കോ ഒഐ സിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും-ഓഗസ്റ്റ്   14 ന്

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും.     ഓഗസ്റ്റ്  14...

മുന്നറിയിപ്പില്ലാതെ സെൽഫോൺ എഫ്.ബി.ഐ. പിടിച്ചെടുത്തുവെന്ന് കോൺഗ്രസ് അംഗം

  പെൻസിൽവാനിയ : ചരിത്രത്തിലാദ്യമായി അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വസതി എഫ്.ബി.ഐ. റെയ്ഡ് ചെയ്തതിന് അടുത്തദിവസം യു.എസ്. കോൺഗ്രസ് അംഗവും, ട്രമ്പിന്റെ ശക്തനായ അനുയായിയുമായ പെൻസിൽവാനിയ റിപ്പബ്ലിക്കൻ നേതാവ് സ്കോട്ട് പെറിയുടെ സെൽഫോണും എഫ്.ബി.ഐ....

67 ദിവസത്തെ ഇടവേളക്കുശേഷം ഡാളസ്സിൽ കനത്ത മഴ

ഡാളസ് : മഴ പൂർണ്ണമായും മാറിനിന്ന 67 ദിവസങ്ങൾക്കുശേഷം ഡാളസ് ഫോർട്ട് വർത്തിൽ ആഗസ്റ്റ് 10 ബുധനാഴ്ച കനത്ത മഴ ലഭിച്ചു. ഉണങ്ങിവരണ്ട പ്രദേശങ്ങളിലെല്ലാം കനത്ത മഴ ലഭിച്ചതു വരൾച്ചക്ക് അല്പം ആശ്വാസം...

ടെക്സസ് സംസ്ഥാനത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏബട്ടിന് കഴിയില്ലെന്ന് ബെറ്റൊ റൂർക്കെ

ക്ലിബേൺ( ടെക്സസ്): കഴിഞ്ഞ രണ്ടു ടേമായി ടെക്സസ്സിൽ ഗവർണ്ണറായി തുടരുന്ന ഗ്രേഗ് ഏബട്ടിന് സംസ്ഥാനം ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്ന് ഡമോക്രാറ്റിക് പാർട്ടി ഗവർണ്ണർ സ്ഥാനാർത്ഥിയായ ബെറ്റൊ ഒ.റൂർക്കെ അഭിപ്രായപ്പെട്ടു. ഗൺ വയലൻസ്, പവർ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: