ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബിജെപി റാലിയില്‍ അദ്ദേഹം പങ്കെടുത്തു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ റാലി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. നിമയസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ കരുത്ത് നല്‍കുമിത് എന്നാണ് പ്രതീക്ഷ. 70കാരനായ ചക്രവര്‍ത്തിയെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമാക്കാനാണ് ആലോചിക്കുന്നത്.