മുതിർന്ന കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻമുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളങ്കി(93) അന്തരിച്ചു. നാല് പ്രാവശ്യം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പി.വി. നരസിംഹ റാവു സർക്കാരിന്‍റെ കാലത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിലാണ് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നത്. അദ്ദേഹത്തിന്‍റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവര് അനുശോചനം രേഖപ്പെടുത്തി.