ചെന്നൈ: മഹാത്മാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി വി. കല്യാണം (99) അന്തരിച്ചു. ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറിയായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് ചെന്നൈ പടൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30 ന് ബസന്ത് നഗർ ശ്മശാനത്തിൽ നടക്കും. 1944 മുതൽ 1948 വരെ കല്യാണം ഗാന്ധിക്കൊപ്പം പ്രവർത്തിച്ചു. 1948 ജനുവരി 30 ന് ഡൽഹിയിൽ ഗാന്ധി വധിക്കപ്പെട്ടപ്പോൾ കല്യാണവും ഒപ്പമുണ്ടായിരുന്നു.
Facebook Comments