17.1 C
New York
Wednesday, August 17, 2022
Home India മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ.

മസ്‌കറ്റിൽനിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകളുമായി ഒമാൻ എയർ.

ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ മസ്‌കറ്റിൽനിന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കുന്നു. അവധിക്കാലം പരിഗണിച്ച് അടുത്ത മാസം 1 മുതൽ ഒക്ടോബർ 29 വരെയാണ് സർവീസുകൾ അധികരിപ്പിക്കുക.

മസ്‌കറ്റിനും ഇന്ത്യൻ നഗരങ്ങളായ കൊച്ചി, ഡൽഹി, ചെന്നൈ എന്നിവയ്ക്കുമിടയിൽ നിലവിലുള്ള 7 പ്രതിവാര ഫ്‌ളൈറ്റുകൾക്ക് പകരമായി 10 പ്രതിവാര ഫ്‌ളൈറ്റുകളാണ് ഇക്കാലയളവിൽ സർവിസ് നടത്തുകയെന്ന് ഒമാൻ എയർ ഇന്ത്യൻ ഉപഭൂഖണ്ഡ- ഏഷ്യ- പസഫിക് റീജിയണൽ വൈസ് പ്രസിഡന്റ് ഹമദ് ബിൻ മുഹമ്മദ് അൽ ഹാർത്തി അറിയിച്ചു.

അവധിക്കാലത്ത് അന്താരാഷ്ട്ര യാത്രക്കാർക്ക് മികച്ച സേവനം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹി, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 10 സർവിസുകൾ വീതവും ബാംഗ്ലൂർ, മുംബൈ, കോഴിക്കോട്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 7 സർവിസുകൾ വീതവും, ഗോവ വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ 3 സർവിസുകളാണുണ്ടാവുക.

കഴിഞ്ഞ മെയ് 22 മുതൽ, ഒമാനിലുടനീളമുള്ള വിമാനത്താവളങ്ങളിൽ മുമ്പ് നിലവിലുണ്ടായിരുന്ന എല്ലാ കോവിഡ് പ്രതിരോധ സുരക്ഷാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. ഇതോടെ, ജി.സി.സിയിലെ സുപ്രധാന വിനോദ കേന്ദ്രമായ ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: