മധ്യപ്രദേശിലെ സാഗർ രൂപതയുടെ മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ (91) കാലംചെയ്തു. 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്നു രാവിലെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട അദ്ദേഹത്തെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.