മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിലേക്ക് യാത്രചെയ്ത് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികളുമായി ബുധനാഴ്ച നടത്തുന്ന സംവാദ പരിപാടിക്ക് മുന്നോടിയായി അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി കടലിലേക്ക് യാത്രചെയ്തത്. പുലർച്ചെ 5.15-നാണ് വാടി കടപ്പുറത്തുനിന്ന് രാഹുൽ ഗാന്ധി കടലിലേക്ക് പുറപ്പെട്ടത്. 7.45 ഓടെ തിരിച്ചെത്തിയ രാഹുൽ ഗാന്ധി ഹോട്ടലിലേക്ക് മടങ്ങി. കെ.സി. വേണുഗോപാൽ എം.പി ഉൾപ്പെടെയുളളവർ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്നു.