17.1 C
New York
Thursday, June 30, 2022
Home India ബൈക്ക് റൈഡര്‍ അഷ്ബാഖിന്‍റെ കൊലപാതകം; മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ അറസ്റ്റില്‍.

ബൈക്ക് റൈഡര്‍ അഷ്ബാഖിന്‍റെ കൊലപാതകം; മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യ അറസ്റ്റില്‍.

മലയാളിയായ അന്താരാഷ്ട്ര ബൈക്ക് റൈസര്‍ അഷ്ബാഖ് മോന്റെ കൊലപാതകത്തില്‍ ഭാര്യ സുമേര പര്‍വേസ് അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നും മെയ് 13ന് അറസ്റ്റ് ചെയ്ത ഇവരെ ജയ്‌സാല്‍മറിലെ കോടതിയില്‍ ഹാജരാക്കുകയും 10 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേരളത്തിലെ ന്യൂമാഹി വേലയുധന്‍ മൊട്ട സ്വദേശിയായിരുന്നു അഷ്ബാഖ് മോന്‍.

കേസില്‍ സുമേര ഉള്‍പ്പെടെ നാല് പ്രതികളാണുള്ളത്. ഇവരില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്. സുമേരയെ കൂടാതെ സജ്ഞയ് കുമാര്‍, വിശ്വാസ് എസ്ഡി എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ സാദിഖ് എന്നയാളാണ് ഒളിവില്‍ പോയിരിക്കുന്നത്. മൂന്ന് വര്‍ഷമായി സുമേരയും ഒളിവിലായിരുന്നു. നിരന്തരം ഫോണ്‍ സിം മാറ്റുകയും ലൊക്കേഷനുകള്‍ മാറ്റുകയും ചെയ്തിരുന്നു.

2018 ഓഗസ്റ്റ് 16നാണ് അഷ്ബാഖ് മരിച്ചത്. രാജസ്ഥാനില്‍ അന്താരാഷ്ട്ര ബൈക്ക് റെയ്‌സിനുള്ള പരിശീലനത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടാണ് അഷ്ബാഖ് മരിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ സംശയം ആരോപിച്ച് അഷ്ബാഖിന്റെ സഹോദരന്‍ ടികെ അര്‍ഷാദും, അമ്മ സുബൈദയും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മൃഗങ്ങളില്‍ ആന്ത്രാക്‌സ് സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ...

ആന്ധ്രയിൽ ഓട്ടോയ്ക്ക് മേൽ വൈദ്യുതികമ്പി പൊട്ടിവീണു; 5 മരണം.

ആന്ധ്രാപ്രദേശില്‍ വൈദ്യുതികമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് അഞ്ചു പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ...

സ്ത്രീകളുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ;വൈദികനെതിരെ പരാതി.

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മാതൃവേദി സംഘടനയുടെ ഡയറക്ടർ കൂടിയായ പുരോഹിതനെതിരെയാണ്...

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷ വിജ്ഞാപനം; തിയറി പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെ.

ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം ജൂലൈയിൽ നടത്തുന്ന സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. തിയറി പരീക്ഷകൾ ജൂലൈ 25ന് ആരംഭിച്ച് 30ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂലൈ 4നും 600 രൂപയോടെ 7 വരെയും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: