17.1 C
New York
Wednesday, January 26, 2022
Home India 'ബുർഖയും മദ്റസകളും', നിരോധിക്കാനൊരുങ്ങി ശ്രീലങ്ക

‘ബുർഖയും മദ്റസകളും’, നിരോധിക്കാനൊരുങ്ങി ശ്രീലങ്ക

കൊളംബോ: ദേശീയ സുരക്ഷയുടെ ഭാഗമായി ഇസ്ലാമിക വസ്ത്രമായ ബുർഖയും ആയിരത്തോളം മദ്റസകളും നിരോധിക്കുമെന്ന് ശ്രീലങ്കൻ പൊതുസുരക്ഷാ മന്ത്രി ശരത് വീരസാക്കറെ. ക്യാബിനറ്റിൻ്റെ അനുമതി ലഭിക്കാനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖവും ശരീരവും പൂർണ്ണമായി മൂടുന്ന വസ്ത്രങ്ങൾ രാജ്യസുരക്ഷയ്ക്ക് പ്രത്യക്ഷമായ ഭീഷണിയാണെന്ന് അദ്ദേഹം ബുദ്ധ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ പറഞ്ഞിരുന്നു.

ഇവിടെ നിരവധി മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മുസ്ലിം സ്ത്രീകളും പെൺകുട്ടികളും ബുർഖ ധരിച്ചിരുന്നില്ല. മതതീവ്രവാദം ശക്തിപ്പെട്ടതിനെ തുടർന്നാണ് ബുർഖ രാജ്യവ്യാപകമായതെന്നും അദ്ദേഹം പറഞ്ഞു.

2019ൽ ശ്രീലങ്കയിൽ തീവ്രവാദ ആക്രമണത്തിൽ. പള്ളികളിലും ഹോട്ടലുകളിലും ഉണ്ടായ വൻ സ്ഫോടനങ്ങളിൽ 250 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ശ്രീലങ്കയിൽ ബുർഖ ധരിക്കുന്നത് താൽക്കാലികമായി നിരോധിച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

റിപ്പബ്ലിക് ഡേ – ജനുവരി 26

നാം ഇന്ന് ഭാരതത്തിന്റെ റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യദിനം പോലെതന്നെ അതി പ്രധാനമായ ദിനമാണ് റിപ്പബ്ലിക് ഡേ. പതിറ്റാണ്ടുകൾ നീണ്ട സഹനസമരത്തിനോടുവിലാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നുംഇന്ത്യ മോചനം നേടിയ...

അമ്മേ ഭാരതാംബേ… (കവിത)

സമത്വമാകണം…. സമതയേകണം…മമതചൂടും ഉൾക്കരുത്തിൽതെളിമയാകണം…മഹിമയേറും ഭാരതത്തിൻമക്കളായ നമ്മളെല്ലാംമറന്നുപോയിടാതെ കാത്തുവയ്ക്കണം…ഒരുമയെന്നുമുള്ളിൽ കാത്തുവയ്ക്കണം…പെരുമയെന്നുമുള്ളിൽചേർത്തുവയ്ക്കണം….കരുതലോടെന്നുംഈ പുണ്യഭൂമിയിൽസുരക്ഷയേകിടുംധീരരാം ജവാൻമാർ…നമുക്കവർക്കുവേണ്ടിഒത്തുചേർന്നു പ്രാർത്ഥിച്ചിടാം…ജാതിമതവർഗ്ഗവർണ്ണ ചിന്തകൾകൈവെടിഞ്ഞുഒത്തുചേർന്നു പോരാടി,നേടിയ സ്വാതന്ത്ര്യം,മനസ്സിലെന്നും കൊളുത്തി വയ്ക്കാംനിലവിളക്കിൻ ദീപമായ്…വ്യർത്ഥമായ ചിന്തകൾകഠിനമായ വാശികൾകൈവെടിഞ്ഞു ചേർന്നിടാംഇനി സ്പർദ്ധവേണ്ടയൊന്നിലും….മനുജനെവാക്കിലെ മഹത്വമെന്നുംകാത്തിടാൻകരങ്ങൾ നമ്മൾ കോർക്കണം,കരുത്തു തമ്മിൽ...

ഭാരതം (കവിത)

പാരിതിലേറ്റം പ്രസിദ്ധമാകുംഭാരതമാണെനിക്കേറെ പ്രിയംഭാഷയനേകമങ്ങോതിടുന്നോർഭദ്രമായങ്ങു കഴിഞ്ഞിടുന്നുവേഷഭൂഷാദികളേറെയുണ്ടേവേർതിരിവില്ലാതൊരുമയോടെസോദരരായിക്കഴിഞ്ഞീടുമീഭാരത ഭൂവിലിതെന്നുമെന്നുംജാതി മത ഭേദമേതുമില്ലജന്മമീമണ്ണിൽ പിറന്ന പുണ്യംധീരരനേകം പിറന്ന നാട്വീരാംഗനകൾ തൻ ജന്മനാട്പോരിനാൽ നേടിയസ്വാതന്ത്ര്യമിന്നുംപാലിച്ചു പോന്നിടുന്നിതെന്നുമെന്നുംഏറെയഭിമാനമോടെയെന്നുംഓതുന്നു ഭാരതീയനെന്നു ഞാനും ജയേഷ് പണിക്കർ✍

റിപബ്ലിക് ദിന സ്മരണ (കുറിപ്പ് ✒️)-

സ്വാതന്ത്ര്യസമര സേനാനി ഭഗത്സിംഗ് ന്റെ ചരിത്രമെടുത്തപ്പോൾ എഴുതുവാൻ പറ്റാതെ കണ്ണുനീർ കൊണ്ടെൻ കാഴ്ച മങ്ങി ഞാൻ എഴുതുന്നത് ഇടയ്ക്കിടെ വന്നു നോക്കുന്ന മകൻ എന്റെ കരച്ചിൽ കണ്ട് വിഷമിച്ചുകൊണ്ട് ചോദിച്ചു എന്താ പറ്റിയതെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: