17.1 C
New York
Tuesday, October 4, 2022
Home India ബീഹാറിൽ മഹാസഖ്യ സർക്കാർ അധികാരമേറ്റു; നിതീഷും തേജസ്വിയും സത്യപ്രതിജ്ഞ ചെയ്തു.

ബീഹാറിൽ മഹാസഖ്യ സർക്കാർ അധികാരമേറ്റു; നിതീഷും തേജസ്വിയും സത്യപ്രതിജ്ഞ ചെയ്തു.

ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യസർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. എൻഡിഎ സഖ്യം ഉപേക്ഷിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 24 മണിക്കൂറിനുള്ളിലാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ ദിവസം വരെ പ്രതിപക്ഷ നേതാവായിരുന്ന ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

ഗവർണർ ഫഗു ചൗഹാൻ ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ആർജെഡി, ജെഡിയു, ഇടതുപാർട്ടികൾ, കോൺഗ്രസ് ചേർന്നതാണ് മഹാസഖ്യം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ വിപൂലീകരണം അടുത്ത ദിവസം തന്നെയുണ്ടാകും. മന്ത്രിസഭയിൽ ആർജെഡിക്ക് കൂടുതൽ സീറ്റുകൾ ലഭിക്കും. സ്പീക്കർ സ്ഥാനവും ആർജെഡിക്ക് തന്നെയാകും.

നിതീഷ്, തേജസ്വി കൂട്ടുകെട്ടിൽ ബീഹാറിൽ ഇത് രണ്ടാംതവണയാണ് മന്ത്രിസഭ അധികാരത്തിൽ വരുന്നത്. 2015ലാണ് നിതീഷിന്റെയും തേജസ്വിയുടെയും നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ അധികാരമേറ്റത്. എന്നാൽ 2017ൽ ആർജെഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: