ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു.
കേരളത്തിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം. ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നാമനിർദേശപത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന പരാതിയിൽ കെ. സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് ഐപിസി 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് ബദിയഡുക്ക പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കുഴല്‍പണ ഇടപാട് വിവാദത്തിന് പിറകെ സികെ ജാനു വിവാദം കൂടി പുറത്ത് വന്നതോടെ കേരള ബിജെപിയില്‍ കെ. സുരേന്ദ്രന് ഒറ്റപ്പെട്ട അവസ്ഥയില്‍ ആണ്.