കടങ്ങൾ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ ബാങ്കുകൾ ഈ കൊറോണക്കാലത്ത് സാവകാശം നൽകുവാനും, പലിശയിളവ് നൽകുവാനും, പിഴപ്പലിശ ഒഴിവാക്കുവാനും തയ്യാറാകണമെന്ന് കേരള കോൺഗ്രസ് വ൪ക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.
അപ്രതീക്ഷിതമായ കാരണങ്ങളാൽ ഒരു കാരണവശാലും കടങ്ങൾ തിരിച്ചടയ്ക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടെങ്കിലും ഏതുവിധേനയും അവ സമയാസമയത്ത് അടച്ചു തീർക്കാൻ ശ്രമിക്കുന്ന കർഷകരും തൊഴിലാളികളും കച്ചവടക്കാരും ഉൾപ്പെടെ എല്ലാവരും ബുദ്ധിമുട്ടിലാണ് എന്നതു കണക്കിലെടുത്ത് കഴിയുന്നത്ര സഹായസഹകരണങ്ങൾ കടക്കാർക്ക് നൽകുവാൻ ബാങ്കുകൾ ഈ പ്രത്യേക സാഹചര്യത്തിൽ തയ്യാറാകണമെന്ന് തോമസ് അഭ്യർത്ഥിച്ചു.ഇതു സംബന്ധിച്ച് വേണ്ട നിയമനിർമാണങ്ങൾ അടിയന്തരമായി തരപ്പെടുത്തുവാ൯ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും തോമസ് കത്തുകളയച്ചു.