17.1 C
New York
Friday, July 1, 2022
Home India ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം; ഒരാഴ്ചക്കിടെ 40 മരണം.

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം; ഒരാഴ്ചക്കിടെ 40 മരണം.

ബംഗ്ലാദേശിൽ പ്രളയക്കെടുതി രൂക്ഷം. പ്രളയത്തിൽ ഇതുവരെ 40 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ജൂൺ 16 മുതൽ 21 വരെയുള്ള ഒരാഴ്ചത്തെ കാലയളവിലാണ് ഇത്രയധികം പേർ മരണപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചൊവ്വാഴ്ച പ്രളയബാധിത സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

സിൽഹറ്റ്, സുനംഗഞ്ജ് ജില്ലകളിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. 122 വർഷത്തിനിടെ സിൽഹറ്റിലുണ്ടായ ഏറ്റവും ശക്തമായ പ്രളയമാണ് ഇത്. വടക്കുകിഴക്കൻ ജില്ലകളിലെ സ്ഥിതിയും മാറ്റമില്ലാതെ തുടരുകയാണ്. സിൽഹറ്റിലെ പ്രധാന നദിയായ സുർമ അപകട മേഖലയും കടന്ന് നിറഞ്ഞൊഴുകുകയാണ്. നഗരപ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലാണ്.

നിറഞ്ഞൊഴുകുന്ന സുർമ നദിയിലെ വെള്ളം നിലവിൽ വിവിധ അഴുക്കുചാലുകളിലൂടെ നഗരങ്ങളിലേക്കും പ്രവേശിച്ചുകഴിഞ്ഞു. ഒട്ടേറെ വീടുകളാണ് പ്രളയത്തിൽ ഒലിച്ചുപോയത്. വിവിധ സ്ഥലങ്ങളിലെ റോഡ് ഗതാഗതം തടസപ്പെട്ടു. രണ്ട് ജില്ലകളിലായി രണ്ട് ലക്ഷത്തോളം ആളുകൾ കുടുങ്ങിയിരിക്കുകയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

പൊന്നാനിയിൽ കടലാക്രമണം; അമ്പതോളം വീടുകളിൽ വെള്ളം കയറി.

പൊന്നാനി: വർഷക്കാലം ശക്തമാകുന്നതിന്റെ സൂചന നൽകി കനത്ത മഴ. ഇന്നലെ രാവിലെ തുടങ്ങിയ മഴ ഒട്ടേറെ ഭാഗങ്ങളിൽ രാത്രി വൈകിയും തുടർന്നു. ഇത്തവണ മഴക്കാലം തുടങ്ങിയതിനു ശേഷം ഇത്രയും കനത്ത മഴ ലഭിക്കുന്നതു...

ഖദീജയ്ക്കു ഇനി സ്വന്തം കാലിൽ നിൽക്കാം.

കോട്ടയ്ക്കൽ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ചു ശരീരം തളർന്ന ഫാറൂഖ് നഗർ ചങ്ങരംചോല ഖദീജയ്ക്കു സ്വന്തം കാലിൽ നിൽക്കാൻ വരുമാനമാർഗമായി. ചെനയ്ക്കലിലുള്ള ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ സ്വീപ്പർ തസ്തികയിലാണ് താൽക്കാലിക നിയമനം ലഭിച്ചത്....

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: