ഫാഫ് ഡുപ്ളെസി വിരമിച്ചു. ദക്ഷിണാഫ്രിക്ക മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളെസി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ് (ജനനം 1984 ജൂലൈ 14, പ്രിട്ടോറിയ). വലം കൈയൻ മധ്യനിര ബാറ്റ്സ്മാനും പാർട്ട് ടൈം ലെഗ്സ്പിന്നറുമാണദ്ദേഹം.2011 ജനുവരിയിൽ ഇന്ത്യക്കെതിരെ നടന്ന ഏകദിന മൽസരത്തിലൂടെയാണ് ഡു പ്ലെസിസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്.2012 ൽ ഓസ്ട്രേലിയക്കെതിരെ നടന്ന തന്റെ അരങ്ങേറ്റ ടെസ്റ്റ് മൽസരത്തിൽ സെഞ്ചുറി നേടിയ ഡു പ്ലെസിസ് അരങ്ങേറ്റ മൽസരത്തിൽ ശതകം നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ കളിക്കാരനായി മാറി. പ്രാദേശിക ക്രിക്കറ്റിൽ നോർത്തേൺസ്, ടൈറ്റൻസ് ടീമുകൾക്ക് വേണ്ടി കളിക്കുന്ന ഡു പ്ലെസിസ് ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്ങ്‌സ് താരമാണ്.