വാർത്ത: നിരഞ്ജൻ അഭി.
ഡൽഹി : ജനുവരി 9 പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മോദി നടത്തിയ പ്രസംഗത്തിൽ പ്രവാസി സമൂഹത്തെ പ്രകീർത്തിച്ചുകൊണ്ട് സംസാരിച്ചു.
പ്രവാസികളുടെ വിദേശത്തെ സേവനം മഹത്തരമാണെന്നും,ഭാരതത്തിന്റെ അഭിമാനം ഉയർത്തുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വെല്ലുവിളികളുടെ വർഷമാണ് കഴിഞ്ഞതെന്നും പ്രധാനമന്ത്രി സംരക്ഷണ നിധിയിലേക്കുള്ള (പി. എം. കെയർസ് )പ്രവാസികളുടെ സംഭാവന പ്രശംസനീയമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
‘ആത്മനിർഭർ ഭാരതിനെ’ പ്രോത്സാഹിപ്പിക്കുകയാണ് 16മത് പ്രവാസി ഭാരതീയ ദിവസ് 2021 ന്റെ പ്രമേയം.