പ്രമോവീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.
PWD 4U എന്ന പൊതുമരാമത്ത് വകുപ്പിൻ്റെ മൊബൈല്‍ ആപ്ലിക്കേഷനെ കുറിച്ച് തയ്യാറാക്കിയ പ്രമോവീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.
ആപ്ലിക്കേഷനെ കുറിച്ച് വളരെ ലളിതമായി വിവരിക്കുകയാണ് വിഡിയോയില്‍.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് ആപ്ലിക്കേഷന്‍ തുടങ്ങുന്നത് .
റോഡുകളെക്കുറിച്ചുള്ള പരാതികള്‍ മൊബൈല്‍ ആപ്പിലൂടെ അറിയിക്കുവാന്‍ സൗകര്യമൊരുക്കുന്ന ആപ്ലിക്കേഷന്‍ ആണിത് .
ആപ് വഴി ലഭിക്കുന്ന പരാതികള്‍ എസ്‌എംഎസ് വഴിയും ഇമെയില്‍ വഴിയും ബന്ധപ്പെട്ട റോഡ്‌സ് വിഭാഗം എഞ്ചിനീയര്‍മാരെ അറിയിക്കും.തുടര്‍ന്ന് പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യും.