17.1 C
New York
Wednesday, August 4, 2021
Home India പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും.

ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിന് എത്തുന്ന പ്രധാനമന്ത്രി കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേക്കും. തിരിഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്.

ചെന്നൈയിൽനിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികൾക്കുശേഷം ബിജെപിയുടെ മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ അദ്ദേഹവും പങ്കെടുത്തേക്കും.

14 ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോർകമ്മിറ്റിയിൽ പ്രധാനമന്ത്രി പങ്കെടുത്താൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദർശനമായി ഞായറാഴ്ചത്തേത് മാറും.

സന്ദർശനത്തിനിടെ മുതിർന്ന ബിജെപി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ എത്തുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍...

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ആമിർ ശബീഹ്

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ഒരു കൊച്ചു കലാകാരനായി വളരുകയാണ് ആമിർ ശബീഹ് എന്ന അഞ്ചാം ക്ലാസുകാരൻ. തൻറെ പ്രായത്തെ വെല്ലുന്ന കരവിരുതാണ് ലിറ്റിൽ ഇൻഡ്യാ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിയായ ഈ കുരുന്നു...

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ...

അൺ ലോക്ക്ഡൗൺ ഡേ വൺ

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി...
WP2Social Auto Publish Powered By : XYZScripts.com