(റിപ്പോർട്ട്: നിരഞ്ജൻ അഭി)
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ യാത്രയയപ്പ് വേളയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹത്തെക്കുറിച്ച് വാചാലനാവുകയും പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നതിനിടയിൽ വിതുമ്പിയതും കണ്ണീർ പൊഴിച്ചതും രാജ്യസഭയിൽ നിരവധി പേരുടെ കണ്ണുകൾ ഈറനണിയിച്ചു.
ഇതേതുടർന്ന് സിപിഐ നേതാവും രാജ്യസഭാ മെമ്പറുമായ ബിനോയ് വിശ്വം നടത്തിയ പരാമർശം ശ്രദ്ധ നേടി.
കണ്ണീരിന് വലിയ പ്രാധാന്യം ഉണ്ടെന്ന് ശ്രീ ബിനോയ് വിശ്വം പറഞ്ഞു.
“അദ്ദേഹത്തിന്റെ കണ്ണുകളിൽ ഞാൻ കണ്ണുനീർ കണ്ടപ്പോൾ ഒരു വ്യക്തിയായി അദ്ദേഹത്തെ ചെമ്പറിൽ പോയി കാണണമെന്ന് ആദ്യമായി എനിക്ക് ആഗ്രഹമുണ്ടായി. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തെ കാണാനാണ് ഈ ദിവസം വരെ ഞാൻ ആഗ്രഹിച്ചത് എന്നാൽ ഇപ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ ,അദ്ദേഹത്തെ കാണാൻ ആദ്യമായി ആഗ്രഹം തോന്നുന്നു.”
ഇങ്ങനെയാണ് ബിനോയ് വിശ്വം പ്രതികരിച്ചത്..
നേരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും ഗുലാം നബി ആസാദ് കാശ്മീർ മുഖ്യമന്ത്രിയും ആയിരുന്ന സമയത്ത് കാശ്മീരിൽ നടന്ന ഭീകരാക്രമണ വേളയിൽ ഗുജറാത്ത് സ്വദേശികളായ നിരവധി പേർ അവിടെ കുടുങ്ങിപ്പോകുകയും ചെയ്ത സമയത്തു സ്വന്തം കുടുംബാംഗങ്ങൾ ഒരു അപകടത്തിൽ പെട്ടാൽ എങ്ങനെയോ അതേപോലെ
ഉത്സാഹത്തോടെ പ്രവർത്തിക്കുകയും
വിവരങ്ങൾ തന്നെ അറിയിക്കുകയും ചെയ്തു എന്ന് പറയുമ്പോഴാണ് പ്രധാനമന്ത്രി വികാരധീനനായി കരഞ്ഞത്.. ഇത് രാജ്യസഭയിൽ എല്ലാവരെയും കണ്ണീരണിയിച്ചു..
തുടർന്ന് ഗുലാം നബി ആസാദ് നടത്തിയ നന്ദി പ്രസംഗത്തിൽ അദ്ദേഹവും വികാരപരമായി കണ്ണുകൾ നിറഞ്ഞ് സംസാരിച്ചു.
രാഷ്ട്രീയ എതിർപ്പുകൾ ഒന്നും മോദി മനസ്സിൽ വെച്ച് പെരുമാറിയില്ല എന്ന് അദ്ദേഹം പറഞ്ഞു..
നിരഞ്ജൻ അഭി.
