പ്രണയബന്ധം അവസാനിപ്പിച്ചതിന് യുവതിയെ വീട്ടില്‍ കയറി തൂക്കിക്കൊല്ലാന്‍ ശ്രമിച്ച് യുവാവ്.
മഹാരാഷ്‌ട്രയിലെ കൊരാടിയിലാണ് സംഭവം. ആദേശ് ദുര്‍ഗാദാസ് ത്രിപുഡേ (23) ആണ് കാമുകിയെ കൊല്ലാന്‍ ശ്രമിച്ചത്.
ഒരു മോഷണക്കേസില്‍ പ്രതിയായതോടെയാണ് ആദേശുമായുള്ള ബന്ധത്തില്‍ നിന്നും യുവതി പിന്മാറിയത്.
ഫോണ്‍ വിളിച്ചാല്‍ എടുക്കാതായതോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. വീട്ടില്‍ ഓടിക്കയറിയ ഇയാള്‍ പെണ്‍കുട്ടിയെ തല്ലിവീഴ്‌ത്തിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിടുകയായിരുന്നു. വീടിന്റെ മേല്‍ക്കൂരയില്‍ തൂക്കിക്കൊല്ലാനായിരുന്നു ശ്രമം.
എന്നാല്‍ ബഹളം കേട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു.
സംഭവശേഷം പ്രതി ഒളിവില്‍ പോയി. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഐപിസി സെഷന്‍ 307 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.