മുംബൈ:പോൺ വീഡിയോ ചിത്രീകരിച്ച് അപ്‌ലോഡ് ചെയ്തുവെന്ന കേസിൽ നടി വന്ദന തിവാരിയെ (ഗെഹന വശിഷ്ഠ് ) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്ത് പോൺ വീഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. വന്ദന തിവാരി പോൺ വീഡിയോ ചിത്രീകരിച്ചുവെന്നും അത് പോൺസൈറ്റുകളിൽ അപ്ലോഡ് ചെയ്തുവെന്നുമാണ് പോലീസ് ഭാഷ്യം. മുംബൈ ക്രൈം ബ്രാഞ്ചിലെ പ്രോപ്പർട്ടി സെല്ലാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. 2012 ലെ മിസ് ഏഷ്യ ബിക്കിനി മത്സരത്തിലെ വിജയിയാണ് വന്ദന. ഏക്ത കപൂർ നിർമിച്ച ”ഗന്ദിബാത്’ എന്ന വെബ് സീരിസിലെ നായികമാരിൽ ഒരാളാണ് വന്ദന തിവാരി. ഇഷ്ക്, ലഖ്നൗവി തുടങ്ങിയ ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്.