മഹാരാഷ്ട്രയിൽ പോളിയോ വാക്സിനുപകരം സാനിറ്റൈസർ തുള്ളി നൽകിയതിനെത്തുടർന്ന് അഞ്ച് വയസിന് താഴെയുള്ള 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം. കുട്ടികളുടെ നില തൃപ്തികരമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.