17.1 C
New York
Friday, July 1, 2022
Home India പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍നഷ്ടത്തിലെന്ന് എണ്ണക്കമ്പനികള്‍.

പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍നഷ്ടത്തിലെന്ന് എണ്ണക്കമ്പനികള്‍.

പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്പനികള്‍. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടി.

ജിയോ ബി.പി, നയാര എനര്‍ജി, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ എണ്ണക്കമ്പനികളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് അയച്ചത്. എണ്ണ വില്‍പ്പനയിലെ നഷ്ടം ഈ മേഖലയില്‍ തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പെട്രോളിയം ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത്. കേന്ദ്ര സര്‍ക്കാര്‍ എണ്ണവില വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിലായെന്നാണ് സ്വകാര്യ എണ്ണക്കമ്പനികളുടെ പരാതി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പമ്പുകൾ പൂട്ടുന്നത് കൃത്രിമ ക്ഷാമത്തിലേക്ക് നയിച്ചതായി പല സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

2021 നവംബര്‍ ആദ്യം മുതല്‍ 2022 മാര്‍ച്ച് 21 വരെ 137 ദിവസം രാജ്യത്ത് എണ്ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം 14 തവണയായി ശരാശരി 80 പൈസ വീതം കൂട്ടി. ഇതോടെ എണ്ണവിലയില്‍ ലിറ്ററിന് ഏതാണ്ട് 10 രൂപ കൂടി. എന്നിട്ടും നഷ്ടമാണെന്നാണ് കമ്പനികളുടെ പരാതി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫോമാ ഗ്ലോബൽ കൺവെൻഷൻ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തു.

കൈരളി ഓഫ് ബൽടിമോർ മുൻകാല പ്രസിഡൻ്റും കൂടാതെ സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങളിൽ സേവനം അനുഷ്ഠിച്ച ജോയ് കൂടാലിയെ ഗ്ലോബൽ കൺവെൻഷന്റെ ക്യാപ്പിറ്റൽ റീജിയൺ കോർഡിനേറ്ററായി തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർ.വി.പി തോസ്...

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: