17.1 C
New York
Monday, February 6, 2023
Home India പുതുവര്‍ഷത്തില്‍ 3 ഡി സിനിമയുമായി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം.

പുതുവര്‍ഷത്തില്‍ 3 ഡി സിനിമയുമായി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം.

Bootstrap Example

പുതുവര്‍ഷത്തില്‍ 3 ഡി സിനിമയുമായി ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം.*മോണ്‍സ്റ്റര്‍ ഹണ്ടര്‍ എന്ന ത്രിമാന ഇംഗ്ലീഷ് മൂവി ഫെബ്രുവരി 5നാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷിനു പുറമെ ഹിന്ദി, തമിഴ്, തെലുഗ് ഭാഷകളില്‍ മൊഴി മാറ്റം നടത്തിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഐമാക്‌സ് ഗുണനിലവാരത്തില്‍ ചിത്രീകരിച്ച ഈ മൂവി തിയേറ്ററില്‍ ഇരുന്നു തന്നെ ആസ്വദിക്കണമെന്നു സിനിമ വിതരണം ചെയ്യുന്ന സോണി പിക്‌ച്ചേര്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വിവേക് കൃഷ്ണാനി അഭിപ്രായപ്പെട്ടു. വിഷ്വല്‍ ഇഫക്ടിനും, ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ഈ 3 ഡി സിനിമ ആസ്വാദകര്‍ക്കു പുത്തന്‍ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഒരു പ്രദേശത്തു താമസിക്കുന്ന വിചിത്ര, ഭീകര, മാരക ശക്തിയുള്ള രാക്ഷസജീവികളെ തുരത്തുന്നതിനു വ്യത്യസ്ത ലോകങ്ങളില്‍ നിന്നുള്ള രണ്ടു നായകരുടെ കഥയാണ് മോണ്‍സ്റ്റര്‍ ഹണ്ടര്‍. മില ജോവോവിച്, ടോണി ജാ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ടോണി ജാ ആയോധന കലയില്‍ വിദഗ്ദ്ധനാണ്. ഇവരെ കൂടാതെ ക്ലിഫ്‌ഫോര്‍ഡ് ഹാരിസ്, മീഗന്‍ ഗുഡ്, ഡീഗോ ബൊനറ്റ, ജോഷ് ഹെല്‍മന്‍, ജിന്‍ ഓ യെങ്, റോണ്‍ പേള്‍മാന്‍ തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. പോള്‍ ഡബ്ല്യു.എസ്. ആന്‍ഡേഴ്‌സണ്‍ സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഇതേ പേരിലുള്ള പ്രശസ്ത വീഡിയോ ഗെയിമിനെ ആസ്പദമാക്കി നിര്‍മിച്ചിട്ടുള്ളതാണ്

Facebook Comments

COMMENTS

- Advertisment -

Most Popular

നീരദം (കവിത)✍ജയേഷ് പണിക്കർ

നീലിച്ചൊരാകാശ മൈതാനിയിൽ ഓടിക്കളിച്ചു രസിച്ചിടുന്നു ഏറെക്കറുത്തൊരാ മേഘജാലം  പിന്നതാ വന്നെത്തിശുഭ്രവർണ്ണം തമ്മിലടുക്കില്ല രണ്ടു പേരും കണ്ടാലതങ്ങനെയോടി മാറും പഞ്ഞിക്കിടക്കവിരിച്ച പോലെ പമ്മിപ്പതുങ്ങി നടന്നിടുന്നു കുഞ്ഞിച്ചിറകതു വീശിയെത്തും കുഞ്ഞാറ്റക്കുരുവിയെ പോലങ്ങനെ ഭീതിയങ്ങേറ്റം ജനിപ്പിച്ചിടും ആകെയിരുണ്ടതാം കാർമേഘവും കാണുമ്പോളാനന്ദനൃത്തമാടും കേകികളങ്ങനെ ഭംഗിയോടെ സങ്കടമങ്ങനെയേറിടുമ്പോൾ പെയ്തങ്ങൊഴിയും മിഴിനീരു പോൽ ജയേഷ് പണിക്കർ✍

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | ഫെബ്രുവരി 6 | തിങ്കൾ

◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍...

ശ്വാസം മുട്ടി മരിച്ചതായി കരുതുന്ന ഒരു രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി,ഫ്യൂണറൽ ഹോം തൊഴിലാളികൾ ഞെട്ടി 

അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു , എന്നാൽ...

ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്, ഡോ:റെയ്ന തോമസ്

ഡാളസ്: ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: