17.1 C
New York
Wednesday, August 4, 2021
Home India പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി. വക്താവ് ഷെമാ മുഹമ്മദ്

പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി. വക്താവ് ഷെമാ മുഹമ്മദ്

പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മല്‍സരിക്കാന്‍ തയ്യാറാണെന്ന് എ.ഐ.സി.സി. വക്താവ് ഷെമാ മുഹമ്മദ്. നിയമസഭ തിരഞ്ഞെടുപ്പില്‍ സ്നാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങളോട് ഷെമാ മുഹമ്മദ് പ്രതികരിക്കുന്നു. മുപ്പത്തയ്യായിരത്തിലേറെ വോട്ടുകള്‍ക്ക് പിണറായി വിജയന്‍ മല്‍സരിച്ച് വിജയിച്ച് നില്‍ക്കുന്ന മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന ചോദ്യത്തിന് ഷെമാ മുഹമ്മദ് മറുപടി പറഞ്ഞു. 

തുടര്‍ഭരണം ലക്ഷ്യമിട്ട് മല്‍സരിക്കാനിറങ്ങുന്ന പിണറായി വിജയനെ നേരിടാന്‍ ശക്തരെ തന്നെ രംഗത്തിറക്കാന്‍ കോൺഗ്രസ് തീരുമാനിച്ചാല്‍ ഷെമയ്ക്ക് നറുക്കുവീഴും. 2011ലും 2016ലും മമ്പറം ദിവാകരന്‍ മല്‍സരിച്ച മണ്ഡലത്തില്‍ ഷെമയെ തുണയ്ക്കുന്നത് മറ്റ് ചില ഘടകങ്ങള്‍ കൂടിയാണ്. 

രാഷ്ട്രീയത്തില്‍ സജീവമായിട്ട് വര്‍ഷങ്ങള്‍ ഏഴില്‍ താഴെ മാത്രം. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ദേശീയ വക്താക്കളിലൊരാള്‍, ദേശീയ മാധ്യമങ്ങളിലെ നിറസാന്നിധ്യം. അതിനാല്‍ ഷെമ മുഹമ്മദിനെ ധര്‍മടം അല്ലെങ്കില്‍ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്ന ചര്‍ച്ച ഇതിനകം ഉയര്‍ന്നിട്ടുണ്ട്. 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം

ഫിലാഡല്‍ഫിയ, യു. എസ്. എ: പല മേഖലകളില്‍നിന്നും രഹസ്യമായും പരസ്യമായുള്ള കൊറോണ വൈറസ് വാക്‌സിനേഷനോടുള്ള വെറുപ്പും വിദ്വേഷവും അനുദിനം വര്‍ദ്ധിക്കുന്നു. വിവിധ രാജ്യങ്ങളിലെ പല ചെറിയ പ്രവിശ്യകളിലും കേരളത്തിലും കോവിഡ്-19 ന്റെ വ്യാപനത്തില്‍...

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ആമിർ ശബീഹ്

ചിത്രരചനയിലും, ഹാന്റിക്രാഫ്റ്റിലും, മാജിക്കിലും തിളങ്ങുന്ന ഒരു കൊച്ചു കലാകാരനായി വളരുകയാണ് ആമിർ ശബീഹ് എന്ന അഞ്ചാം ക്ലാസുകാരൻ. തൻറെ പ്രായത്തെ വെല്ലുന്ന കരവിരുതാണ് ലിറ്റിൽ ഇൻഡ്യാ പബ്ലിക്ക് സ്‌കൂൾ വിദ്യാർത്ഥിയായ ഈ കുരുന്നു...

കാലം (ചെറുകഥ)

വളരെ യാദൃശ്ചികമായിട്ടായിരുന്നു അവൾ ഒറ്റയ്ക്ക് യാത്രയ്ക്ക് ഒരുങ്ങിയത്. വണ്ടിയിലേക്ക് ബാഗും, യാത്രയിലേക്കുള്ള ഭക്ഷണവും എടുത്ത് വെച്ച് വീട് പൂട്ടി ,വണ്ടിയെടുത്ത് പതുക്കെ മുന്നോട്ട് യാത്ര തുടങ്ങി.ദൂരയാത്രകളിൽ വണ്ടി സ്വയം ഓടിക്കാത്ത അവൾ റെയിൽവേ...

അൺ ലോക്ക്ഡൗൺ ഡേ വൺ

വട്ടാപൊന്നിയിലെ വളപ്പിൽ സുബ്രൻന്റെ കഞ്ഞി പീടികയിലെ സ്ഥിരം കസ്റ്റമേഴ്സ് ആയിരുന്നു 80 വയസ്സുകഴിഞ്ഞ വിഭാര്യന്മാരായ മാളിയമ്മാവ് റപ്പായിയും ചങ്ങലയായി ഔസേപ്പ്ഉണ്ണിയും. ലോക്ക് ഡൗൺ കാലം കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളും കഞ്ഞി പീടികയിൽ കണ്ടുമുട്ടി...
WP2Social Auto Publish Powered By : XYZScripts.com