17.1 C
New York
Thursday, August 18, 2022
Home India പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി ഇല്ല; തീരുമാനം മാറ്റി കര്‍ഷക സംഘടനകള്‍.

പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ റാലി ഇല്ല; തീരുമാനം മാറ്റി കര്‍ഷക സംഘടനകള്‍.

ഈ മാസം 29ന് കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റിലേക്ക് നടത്താന്‍ തീരുമാനിച്ചിരുന്ന ട്രാക്ടര്‍ റാലി മാറ്റി. സിംഗുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങുന്ന അവസരത്തില്‍ ട്രാക്ടര്‍ റാലി നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യോഗം കഴിഞ്ഞാലുടന്‍ കര്‍ഷക നേതാക്കള്‍ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിക്കും.

കര്‍ഷക സമരം മുന്നോട്ടു കൊണ്ടുപോയത് പ്രധാനമായും പഞ്ചാബിലെ 32 സംഘടനകളാണ്. ഈ സംഘടനകള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. 29ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കാനുള്ള നടപടികള്‍ കേന്ദ്രം നടത്തുന്ന സാഹചര്യത്തില്‍ കടുത്ത സമര രീതികളുമായി മുന്നോട്ടു പോകേണ്ടതില്ല എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. ഈ തീരമാനമാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലും പ്രധാനമായും ഉയര്‍ന്നു വന്നത്.

താങ്ങുവിലയടക്കം ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമര രംഗത്തുണ്ട്. തുടര്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡിസംബര്‍ നാലിന് യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരമാനമായിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.

സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മൂന്നു മത്സരങ്ങളാണ് ഹരാരയില്‍ നടക്കുന്ന പരമ്പരയില്‍ ഒരുക്കിയട്ടുള്ളത്. ഏഷ്യാ കപ്പിനു മുന്നോടിയായി നടക്കുന്ന മത്സരത്തില്‍ പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഇന്ത്യ എത്തുന്നത്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത്...

ഗുജറാത്തിലും ഹിമാചലിലും കൂട്ടത്തോടെ കോൺഗ്രസ്‌ നേതാക്കൾ ബിജെപിയില്‍.

2022 വർഷാവസാനം തെരഞ്ഞെടുപ്പ്‌ നടക്കേണ്ട ഗുജറാത്ത്‌, ഹിമാചൽ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കൾ കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തി. ഹിമാചലിൽ കോൺഗ്രസ്‌ വർക്കിങ്‌ പ്രസിഡന്റടക്കം രണ്ടു സിറ്റിങ്‌ എംഎൽഎമാര്‍ ബിജെപിയിലെത്തി. വർക്കിങ്‌ പ്രസിഡന്റും കാങ്‌റ എംഎൽഎയുമായ...

കാർഷിക വായ്പ : കേന്ദ്ര പലിശയിളവ്‌ രണ്ടിൽനിന്ന് ഒന്നര ശതമാനമാക്കി.

മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല കാർഷിക വായ്‌പകൾക്ക്‌ അനുവദിച്ച പലിശയിളവ്‌ കേന്ദ്രസർക്കാർ രണ്ടിൽനിന്ന്‌ ഒന്നര ശതമാനമാക്കി. 2020 വരെ രണ്ടുശതമാനം പലിശയിളവ്‌ അനുവദിച്ചിരുന്നു. ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര...

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകൾ.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: