17.1 C
New York
Monday, February 6, 2023
Home India പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ.

പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ.

Bootstrap Example

പട്ന : പതിനൊന്ന് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന് വധശിക്ഷ. ബീഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഒരു സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലായ അരവിന്ദ് കുമാറിനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ട് വധിശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് ഒരു ലക്ഷം രൂപ നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ സ്കൂള്‍ അദ്ധ്യാപകന്‍ അഭിഷേക് കുമാറിനെ ജീവപര്യന്തം തടവിന് വിധിക്കുകയും അരലക്ഷം പിഴ ഈടാക്കുകയും ചെയ്തു.

2018 ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പട്നയിലെ മിത്രാമണ്ഡല്‍ കോളനിയിലെ ന്യൂ സെന്‍ട്രല്‍ പബ്ലിക് സ്‌കൂളിലാണ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്.

സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച്‌ ആറ് മാസത്തിനിടെ ആറ് തവണയാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പെണ്‍കുട്ടി പറഞ്ഞത്. സാധാരണ കുടുംബത്തില്‍ പെട്ട പെണ്‍കുട്ടിയുടെ പിതാവ് കൂലിപണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

പ്രതി ചെയ്ത കുറ്റകൃത്യം പരിഗണിക്കുമ്ബോള്‍ എനിക്ക് വധശിക്ഷയേക്കാള്‍ കുറവുള്ള ശിക്ഷയാണ് നല്‍കാന്‍ കഴിയാത്തതെന്ന് വിധി പ്രസ്താവിക്കവേ ജഡ്ജി പറഞ്ഞു. പീഡനകേസ് പൊലീസ് രജിസ്റ്റര്‍ ചെയത ശേഷം കോടതിയുടെ അനുമതിയോടെ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിന് വിധേയയായിരുന്നു. പീഡനവിവരം പുറത്തുവന്നതോടെ സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ മദ്യലഹരിയില്‍ ബഹളം: ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തു: രണ്ടു നേതാക്കള്‍ അറസ്റ്റില്‍

വനംവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വാഹനം പരിശോധിക്കാന്‍ തടഞ്ഞതിന്റെ പേരില്‍ മദ്യലഹരിയില്‍ സിപിഎം-സിഐടിയു നേതാക്കളുടെ അഴിഞ്ഞാട്ടം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ രണ്ടു പേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. സിഐടിയു നേതാവും അട്ടത്തോട് സ്വദേശിയുമായ...

മഞ്ഞിനിക്കര പെരുന്നാൾ കൊടിയേറി: തീർത്ഥാടന സംഗമം ശനിയാഴ്ച

മഞ്ഞിനിക്കര : മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ 91 മത് ദുഃഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കൽ കൊടിയേറ്റി. രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേൽ കുർബ്ബാനയ്ക്ക് ശേഷം...

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: