17.1 C
New York
Thursday, June 30, 2022
Home India പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട ; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ.

പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട ; ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ.

രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മിൽ നിന്ന് ഇനി മുതൽ കാർഡ് ഇല്ലാതെയും പണം വലിക്കാം. കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാൻ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റർമാരോടും റിസർവ് ബാങ്ക് ആവശ്യപ്പെട്ടു. എല്ലാ എടിഎമ്മുകളിലും ഇനി മുതൽ ഐസിസിഡബ്ല്യു ലഭ്യമാക്കാനാണ് ആർബിഐ നിർദേശം.

കാർഡ് രഹിത പണമിടപാടുകൾ ചാർജുകളൊന്നും ഈടാക്കാതെ പ്രോസസ്സ് ചെയ്യുമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്. എല്ലാ ബാങ്കുകളുമായും എടിഎം നെറ്റ്‌വർക്കുകളുമായും ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് സുഗമമാക്കാൻ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഐസിസിഡബ്ല്യു ഇടപാടുകൾക്കുള്ള പിൻവലിക്കൽ പരിധികൾ എടിഎം പിൻവലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആർബിഐ വ്യക്തമാക്കി.

Facebook Comments

COMMENTS

- Advertisment -

Most Popular

മരുന്ന് മാറി നല്‍കി: മെഡിക്കല്‍ ഷോപ്പിനെതിരെ കേസ്.

ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള്ള മരുന്നിന് പകരം ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് എടവണ്ണയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. എടവണ്ണ സ്വദേശിയുടെ പരാതിയിലാണ് നടപടി. എടവണ്ണയിലെ സ്വകാര്യ...

ബീച്ചില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ കാണാനില്ലെന്ന് പരാതി; തിരയില്‍പ്പെട്ടെന്ന് സംശയം.

മദ്യപിച്ച ശേഷം സുഹൃത്തിനൊപ്പം കടല്‍ കാണാന്‍ കുമരകത്തുനിന്ന് ആലപ്പുഴ കാട്ടൂര്‍ ജങ്ഷന് പടിഞ്ഞാറുള്ള തീരത്ത് അര്‍ധരാത്രിയോടെ എത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി.കുമരകം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ആപ്പീത്ര ഭാഗത്ത് പുത്തന്‍പുര പരേതനായ വിശ്വംഭരന്റെ...

ജിഎസ്ടി നിരക്കുകളില്‍ മാറ്റം.

ആയിരം രൂപയില്‍ താഴെ പ്രതിദിന വാടകയുള്ള ഹോട്ടല്‍ മുറികളും ജിഎസ്ടി പരിധിയില്‍. 12 ശതമാനം ജിഎസ്ടി ഈടാക്കണമെന്ന ശുപാര്‍ശ ചണ്ഡീഗഡില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നിലവില്‍ ആയിരം രൂപയില്‍ താഴെയുള്ള...

110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു’; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌.

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന. 110 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ചൂണ്ടിയാണ് ലോകാരോ​ഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ​ഗെബ്രിയോസിസിന്റെ പ്രതികരണം. കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതോടെ ജാ​ഗ്രത...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: