നീറ്റ് യു.ജി. അടിസ്ഥാനമാക്കി മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന കൗണ്‍സലിങ്ങില്‍ പങ്കെടുക്കാന്‍ www.mcc.nic.in ല്‍ രജിസ്ട്രേഷന് നടത്തി നിശ്ചിത തുക (രജിസ്ട്രേഷന് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്) അടയ്ക്കണം. ശേഷം ചോയ്സ് ഫില്ലിങ് നടത്താം.
എ.എഫ്.എം.സി. പ്രവേശനത്തില്‍ താത്പര്യമുള്ളവരും ഈ ഘട്ടത്തിലാണ് എം.സി.സി. സൈറ്റ് വഴി രജിസ്ട്രേഷന് നടത്തേണ്ടത്. ആദ്യ റൗണ്ടിലേക്ക് ജനുവരി 19 മുതല്‍ 24 ഉച്ചയ്ക്ക് 12 വരെ രജിസ്ട്രേഷന് നടത്താം. തുക അടയ്ക്കാനുള്ള സൗകര്യം 24ന് ഉച്ചയ്ക്ക് മൂന്നുമണിവരെ ലഭിക്കും.
രജിസ്ട്രേഷന് നടത്തി തുക അടച്ചശേഷം ചോയ്സ് ഫില്ലിങ് നടത്താം. ഇതിന് 20 മുതല്‍ 24 രാത്രി 11.55 വരെ സമയം ലഭിക്കും. ചോയ്സ് ലോക്കിങ് സൗകര്യം 24ന് വൈകീട്ട് നാലുമുതല്‍ രാത്രി 11.55 വരെയും ലഭിക്കും. ആദ്യ അലോട്ട്മെന്റ് 29ന് പ്രഖ്യാപിക്കും. റിപ്പോര്‍ട്ടിങ്ങിന് 30 മുതല്‍ ഫെബ്രുവരി നാലുവരെ അവസരമുണ്ട്.
രണ്ടാംറൗണ്ട് നടപടികള്‍ ഫെബ്രുവരി ഒമ്പതിന് തുടങ്ങും. ചോയ്സ് ഫില്ലിങ് 10 മുതല്‍ 14ന് രാത്രി 11.55 വരെ. ലോക്കിങ് 14ന് വൈകീട്ട് നാലുമുതല്‍ രാത്രി 11.55 വരെ. പുതിയ രജിസ്ട്രേഷന് (ബാധകമെങ്കില്‍) 14ന് ഉച്ചയ്ക്ക് 12 വരെ. തുക അടയ്ക്കല്‍ 14ന് വൈകീട്ട് മൂന്നുവരെ. രണ്ടാം അലോട്ട്മെന്റ് 19ന് പ്രഖ്യാപിക്കും. റിപ്പോര്‍ട്ടിങ്ങിന് 20 മുതല്‍ ഫെബ്രുവരി 26 വരെ സമയമുണ്ട്.
മോപ് അപ് റൗണ്ട് അലോട്ട്മെന്റ് നടപടികള്‍ മാര്‍ച്ച് രണ്ടിന് തുടങ്ങും. ചോയ്സ് ഫില്ലിങ് മാര്‍ച്ച് മൂന്നുമുതല്‍ ഏഴുവരെ. സീറ്റ് അലോട്ട്മെന്റ് 12ന്. റിപ്പോര്‍ട്ടിങ്ങിന് 13 മുതല്‍ 19 വരെ സമയം. ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ട് (കല്പിതസര്വകലാശാല ഒഴികെ) ഫലം 22ന് പ്രഖ്യാപിക്കും. 23നും 26നുമിടയില്‍ സ്ഥാപനതല റിപ്പോര്‍ട്ടിങ് നടത്തണo.