റിപ്പോർട്ട്: നിരഞ്ജൻ അഭി
ദില്ലി: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പഴയ വൈറസുകളെ നിർവീര്യമാക്കുന്ന ആന്റിബോഡികളെ പ്രതിരോധിക്കാൻ കഴിയുന്നുവെന്നു ഗവേഷകർ കണ്ടെത്തി.കോവിഡ് രോഗികളെ ചികിൽസിക്കുന്നതിനായി നിർമിച്ച മൂന്നു ക്ലാസ്സ് മോണോക്ലോണൽ ആന്റിബോഡികളിൽ നിന്ന് പുതിയ വകഭേദം വന്ന കൊറോണ വൈറസ് പൂർണമായും രക്ഷപെടൽ നടത്തുന്നതായി ഗവേഷകർ പറയുന്നു.
നേരത്തെ കോവിഡ് ബാധിച്ചത് കൊണ്ട് ശരീരത്തിന് ലഭിച്ച ആന്റിബോഡികൊണ്ടും പുതിയ വകഭേദ വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ബ്രസീലിൽ കണ്ടെത്തിയ വകഭേദവുമായി ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിന് സാമ്യം ഉണ്ടെന്നും ഗവേഷകർ പറയുന്നു.
കൂടാതെ കോവിഡ് ബാധ അതിജീവിച്ചവരുടെ രക്തം സ്വീകരിച്ചവരിലും പുതിയ വകഭേദ വൈറസ് ,ആന്റിബോഡികളെ പ്രതിരോധിക്കുന്നുവെന്നും അവർ അറിയിച്ചു.
നിലവിലെ ഒരു വാക്‌സിനും ദക്ഷിണാഫ്രിക്കാൻ വേരിയന്റ് പുതിയ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമല്ല എന്ന് ലണ്ടൻ സ്കൂൾ ഓഫ് ഹൈജിൻ ആൻഡ് ട്രോപിക്കൽ മെഡിസിനിലെ ലിയാം സ്മിത്ത് പറയുന്നു.
നിരഞ്ജൻ അഭി.