17.1 C
New York
Wednesday, August 17, 2022
Home India നിരോധിച്ച ആപ്പുകൾ വേഷം മാറ്റി തിരികെയെത്തുന്നു;ഷെയർ ഇറ്റിന് ഷെയർ കരോ, കാംസ്കാനറിന് ടാപ്സ്കാനർ.

നിരോധിച്ച ആപ്പുകൾ വേഷം മാറ്റി തിരികെയെത്തുന്നു;ഷെയർ ഇറ്റിന് ഷെയർ കരോ, കാംസ്കാനറിന് ടാപ്സ്കാനർ.

ഇന്ത്യയിൽ നിരോധിച്ച ചൈനീസ് മൊബൈൽ ആപ്പുകൾ നിസ്സാര മാറ്റങ്ങൾ മാത്രം വരുത്തി പുതിയ രൂപത്തിൽ തിരിച്ചുവരുന്നതായി സ്ഥിരീകരിച്ച് കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച എല്ലാ പരാതികളും ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചു…

പബ്ജി ഗെയിം ഇന്ത്യയിൽ നിരോധിച്ച ശേഷവും ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുട്ടി അമ്മയെ കൊലപ്പെടുത്തിയ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞതായും കേന്ദ്രം വ്യക്തമാക്കി. നിരോധിച്ചിട്ടും ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് അന്വേഷിക്കേണ്ടതാണെന്നും മറുപടിയിൽ പറയുന്നു. 2020ലാണ് കേന്ദ്ര ഐടി മന്ത്രാലയം പബ്ജി അടക്കമുള്ള ആപുകൾ നിരോധിച്ചത്. ഇത്തരം ആപ്പുകളുടെ തിരിച്ചുവരവ് തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ഇന്നലെ കേന്ദ്രമന്ത്രി പീയുഷ് ഗോയലിനു കത്ത് നൽകി.

ഫയലുകൾ പങ്കുവയ്ക്കാനുള്ള ഷെയർ ഇറ്റ് എന്ന ആപ് നിരോധിച്ചെങ്കിലും നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലടക്കം ഇതിന്റെ ‘ക്ലോൺ’ അഥവ മാറ്റം വരുത്തിയ പതിപ്പായ ‘ഷെയർ കരോ’ എന്ന ആപ് ലഭ്യമാണെന്ന് സിഎഐടി ചൂണ്ടിക്കാട്ടി. ലോഗോ പോലും സമാനമാണ്. പുതിയ പതിപ്പിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഉപയോക്താവ് എത്തുന്നത്, നിരോധനമുള്ള ഷെയർ ഇറ്റിന്റെ തന്നെ വെബ്സൈറ്റിലാണ്. ആപ്പുകൾ ലോക് ചെയ്യുന്ന ആപ്‍ലോക് എന്ന നിരോധിത ആപ്പിന്റെ അതേ പേരിൽ തന്നെ ക്ലോൺ ലഭ്യമാണ്.

ഡോക്യുമെന്റ് സ്കാനിങ്ങിനായി ഉപയോഗിക്കുന്ന കാംസ്കാനർ നിരോധിച്ചപ്പോൾ ‘ടാപ്സ്കാനർ’, ‘ഒകെൻ’ എന്ന പേരിലാണ് ക്ലോൺ പതിപ്പുകൾ വന്നത്. സാങ്കേതികപരിശോധനയിൽ ഇവയെല്ലാം കാംസ്കാനറിന്റെ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നതെന്ന് തെളിഞ്ഞതായും സിഎഐടി നടത്തിയ പരിശോധനയിൽ വ്യക്തമായി.

Facebook Comments

COMMENTS

- Advertisment -

Most Popular

ഫിലാഡൽഫിയായിലെ ആദ്യത്തെ ഓണം ബഡി ബോയ്സിന്റെ ഓണം. മജീഷ്യൻ ഗോപിനാഥ് മുതുകാട് ദീപം തെളിയിച്ചു.

ഫിലാഡൽഫിയാ: ബഡി ബോയ്സ് ഫിലാഡൽഫിയായുടെ ഓണാഘോഷം നൂറുകണക്കിന് കുടുംബ സദസ്സുകളെ സാക്ഷിനിർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെയും കേരളത്തിലെയും ആദ്യത്തെ ഓണം എന്ന പ്രത്യേകതയും ഈ ഓണാഘോഷത്തിന് ഉണ്ട്. ഇതിൽ...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: