നിയമ പഠനത്തിനൊപ്പം പൊറോട്ടയടിയും നടത്തുന്ന അനശ്വരയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറലായി . എരുമേലി കൊരട്ടി സ്വദേശിനിയായായ അനശ്വര പതിമൂന്ന് വർഷമായി പൊറോട്ട അടിക്കുന്നു. തൊടുപുഴ അൽ അസ്ഹർ എൻജിനീയറിംഗ് കോളേജിലെ അവസാനവർഷ നിയമ പഠന വിദ്യാർത്ഥിനിയാണ്. അനശ്വര .അമ്മയെ സഹായിക്കാൻ വേണ്ടി തുടങ്ങിയ താണ് പൊറോട്ട നിർമ്മാണം .പിന്നെ പഠനത്തിനിടയിലും അനശ്വര പൊറോട്ടയടി തുടർന്നു . പതിമൂന്നു വർഷമായി അനശ്വര പെറോട്ടയടിക്കാൻ തുടങ്ങിയിട്ട് ആദ്യം ഈ പണി വശമാക്കാൻ കുറെ പാടുപ്പെട്ടുമെന്ന് അനശ്വര പറയുന്നു. .അനശ്വരയുടെ പൊള്ളിക്കുന്ന ജീവിത യഥാർത്ഥ്യങ്ങൾ ഇന്ന് Social മീഡിയയിൽ വൈറലായി കഴിഞ്ഞു 80 ലക്ഷത്തിധികം പേരാണ് സോഷ്യൽ മീഡിയയിൽ അനശ്വരയുടെ വീഡിയോ കണ്ടത് ലോയർ ആകണമെന്നു സൈക്യാട്രി പഠിക്കണമെന്നുമാണ് അനശ്വരയുടെ ആഗ്രഹം . സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൂടിയാണ് അനശ്വരയുടെ ശ്രമം . കോളേജിൽ പൊറോട്ടയെന്നാണ് അനശ്വരയുടെ ഇരട്ട പേര് എങ്കിലും ചെറുപ്പത്തിലെ പഠിച്ച ഈ പണി ഉപേക്ഷിക്കാൻ അനശ്വര തയാറല്ല. പൊറോട്ട കച്ചവടത്തിന് ഒരു നല്ല കട തുടങ്ങണമെന്നും അനശ്വര ആഗ്രഹിക്കുന്നു