നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യപനം.
75 വയസു കഴിഞ്ഞ പെന്‍ഷന്‍, പലിശ വരുമാനം മാത്രമുള്ളവര്‍ ഇനി മുതല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട്. നികുതിയുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് പാനല്‍ രൂപീകരിക്കും.
എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മിനിമ വേതനം ഉറപ്പാക്കും.
ആധുനിക ഫിഷിംഗ് ഹാര്‍ബറുകളുടെയും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളുടെയും വികസനത്തിന് ഗണ്യമായ നിക്ഷേപം ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.
5 പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍ – കൊച്ചി, ചെന്നൈ, വിശാഖപട്ടണം, പരദീപ്, പെറ്റുവാട്ട് എന്നിവ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍ അറിയിച്ചു