17.1 C
New York
Wednesday, December 1, 2021
Home India നവംബര്‍ ഒന്ന് മുതല്‍ 23 തീവണ്ടികളില്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം.

നവംബര്‍ ഒന്ന് മുതല്‍ 23 തീവണ്ടികളില്‍ റിസര്‍വേഷനില്ലാതെ യാത്രചെയ്യാം.

കോവിഡിനെ തുടർന്ന് തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി റിസർവ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളിൽ ജനറൽ കോച്ചുകൾ തിരിച്ചുവരുന്നു.

നവംബർ ഒന്ന് മുതൽ ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 23 തീവണ്ടികളിൽ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ പോകുന്ന സാഹചര്യത്തിൽ സ്ഥിരം യാത്രികർക്കും മറ്റും ഏറെ ആശ്വസകരമായ തീരുമാനമാണിത്.

നവംബർ 10 മുതൽ ആറ് തീവണ്ടികളിൽ കൂടി ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്. നവംബർ ഒന്ന് മുതൽ ജനറൽ കോച്ചുകൾ ലഭ്യമാകുന്ന തീവണ്ടികൾ ഇവയാണ്.

06607- കണ്ണൂർ-കോയമ്പത്തൂർ
06608- കോയമ്പത്തൂർ-കണ്ണൂർ

06305-എറണാകുളം-കണ്ണൂർ
06306- കണ്ണൂർ-എറണാകുളം

06308- കണ്ണൂർ-ആലപ്പുഴ
06307-ആലപ്പുഴ-കണ്ണൂർ

06326-കോട്ടയം-നിലമ്പൂർ റോഡ്
06325-നിലമ്പൂർ റോഡ്-കോട്ടയം

06304-തിരുവനന്തപുരം-എറണാകുളം
06303- എറണാകുളം-തിരുവനന്തപുരം

06302- തിരുവനന്തപുരം-ഷൊർണൂർ
06301-ഷൊർണൂർ-തിരുവനന്തപുരം

02628- തിരുവനന്തപുരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-തിരുവനന്തപുരം

06268-രാമേശ്വരം-തിരുച്ചിറപ്പള്ളി
02627-തിരുച്ചിറപ്പള്ളി-രാമേശ്വരം

06089- ചെന്നൈ സെൻട്രൽ-ജോലാർപ്പേട്ട
06090-ജോലാർപ്പേട്ട-ചെന്നൈ സെൻട്രൽ

06342-തിരുവനന്തപുരം-ഗുരുവായൂർ
06341-ഗുരുവായൂർ-തിരുവനന്തപുരം

06366-നാഗർകോവിൽ-കോട്ടയം

06844- പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി
06834- തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ

എക്സ്പ്രസ്, മെയിൽ തീവണ്ടികളിൽ കോവിഡിനു മുമ്പ് ഈടാക്കിയ യാത്രാനിരക്ക് തന്നെയാണ് തുടർന്നും ഈടാക്കുക.

ഘട്ടംഘട്ടമായി മറ്റ് എക്സ്പ്രസ്, മെയിൽ തീവണ്ടികളിലും ജനറൽ കോച്ചുകൾ തിരിച്ചുവരും. മെമു അടക്കമുള്ള ചില ചുരുക്കം ട്രെയിനുകളിൽ മാത്രമാണ് നിലവിൽ അൺ റിസർവ്ഡ് കോച്ചുകളുള്ളത്. കോവിഡ് വ്യാപനം കുറഞ്ഞിട്ടും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...

വേറിട്ട രക്ഷാപ്രവർത്തനവുമായി മലപ്പുറം അഗ്നിരക്ഷാ സേന

മലപ്പുറം : ഇരുപത്തൊന്നായിരം രൂപയോളം വിലവരുന്ന അലങ്കാര തത്തയുടെ കാലിൽ കുടുങ്ങിയ റിങ്ങ് ഊരിയെടുത്ത് മലപ്പുറം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വളാഞ്ചേരി സ്വദേശി വാച്ചാക്കൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് മാസം പ്രായമുള്ള അമേരിക്കൻ...
WP2Social Auto Publish Powered By : XYZScripts.com
error: