ബോളിവുഡ് സിനിമകളിലും ടിവി ഷോകളിലും ശ്രദ്ധേയനായ നടൻ ബിക്രംജീത്ത് അന്തരിച്ചു കൊവിഡ് മൂലമാണ് മരണം. 52 വയസ്സായിരുന്നു. സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തൻ ധൻ പായോ’, ‘2 സ്റ്റേറ്റ്സ്’ തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുൽ കുൽക്കർണി, തപ്സി പന്നു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Facebook Comments