ന്യൂഡൽഹി: ലോക പ്രവാസി മലയാളികൾക്ക്, പ്രത്യേകിച്ചും ഡൽഹി ദിൽഷാദ് കോളനി മലയാളി സമൂഹത്തിന്റെ അഭിമാനമായ F 57 ഇൽ താമസിക്കുന്ന നടനും കവിയും ആയ ശ്രീ സുരേന്ദ്രനെ ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര കമ്മിറ്റി ആദരിച്ചു. ജനുവരി 10നു വൈകിട്ട് ആർ കെ പുരം ഡി എം എ സമുച്ചയത്തിൽ വച്ച് സംഘടിപ്പിച്ച നവവത്സാരാഘോഷ വേദിയിൽ വസിച്ചാണ് ആദരിക്കൽ ചടങ്ങുകൾ അരങ്ങേറിയത്.
ലോക മലയാളികളുടെ സാഹിത്യ കൂട്ടായ്മയായ സൃഷ്ടിപഥം സംഘടിപ്പിച്ച “കവിതയൂട്ട് 2020” മസരത്തിൽ 51 ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ കവിതാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയതിനാണ് ഡൽഹി മലയാളി അസ്സോസിയേഷൻ ആദരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 190 മത്സരാർത്ഥികളുമായി ആരംഭിച്ച കവിതയൂട്ട് മത്സരം അതിന്റെ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ 35 മത്സരാത്ഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ അവസാന റൗണ്ടിൽ എത്തിയപ്പോൾ സുരേന്ദ്രൻ തന്റെ ഒന്നാം സ്ഥാനം നിലനിർത്തി ദൽഹി മലയാളികളുടെ അഭിമാനമായി മാറി.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത വായാട് സ്വദേശിയായ ഇദ്ദേഹം ജനസംസ്കൃതി ഡൽഹിയുടെ സർഗോത്സവത്തിൽ കവിതാ രചനാ മത്സരങ്ങളിൽ ഒന്നാം സ്ഥാനങ്ങളും നാടകോത്സവത്തിൽ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഡൽഹിയിലെ സെന്റർ ഫോർ സയൻസ് ആന്റ് എൻവയൺമെന്റിൽ (CSE) അസിസ്റ്റന്റ് ജനൽ മാനേജരായി ജോലി ചെയ്യുന്ന സുരേന്ദ്രൻ ദിൽഷാദ് കോളനി നിവാസിയാണ്.


ഹൃദയം
നിറഞ്ഞ
സ്നേഹത്തോടെ
അഭിനന്ദനങ്ങൾ സർ🙏❤️❤️🌹