ജനുവരി 21 നാണ് നടി ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, ആഷര്‍, നോഹ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. ഇതിനുമുമ്ബും കേരളത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.കഴിഞ്ഞ ദിവസം കേരളാ സാരിയുടുത്തുകൊണ്ട് നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു മാസത്തോളം നടിയും കുടുംബവും സംസ്ഥാനത്തുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ ചാനലിന്‍റെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് താരത്തിന്റെ കേരളാ സന്ദര്‍ശനം. തിരുവനന്തപുരത്തെ പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്.