17.1 C
New York
Tuesday, October 4, 2022
Home India ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.

ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി.

ദേശീയ പതാക ഉയർത്തി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോദന ചെയ്ത് സംസാരിക്കുന്നതിനിടെ വി.ഡി സവർക്കറേയും അനുസ്മരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി.

‘ബാപു, നേതാജി സുഭാഷ് ചന്ദ്രബോസ്, ബാബാസാഹിബ് അംബേദ്കർ, വീർ സവർക്കർ എന്നിവർ രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിൽ പൗരന്മാർ അവരോട് എന്നും കടപ്പെട്ടിരിക്കുന്നു’- പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ
.സ്വാതന്ത്ര്യ ദിന പരസ്യത്തിൽ നിന്ന് നെഹ്രുവിനെ ഒഴിവാക്കി സവർക്കറുടെ ചിത്രം ഉൾപ്പെടുത്തിയ കർണാടക സർക്കാർ നടപടി വിവാദമായതിന് പിന്നാലെയാണ് സവർക്കറെ പരാമർശിച്ചുകൊണ്ടുള്ള മോദിയുടെ പ്രസംഗവും. ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.

ചെങ്കോട്ടയിൽ എൻസിസിയുടെ സ്‌പെഷ്യൽ യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 ഇടങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് എത്തിയിരിക്കുന്നത്.

ചരിത്രത്തിലാദ്യമായി ഇത്തവണ സെറിമോണിയൽ 21-ഗൺ സല്യൂട്ടിന് തദ്ദേശീയമായി നിർമിച്ച ഹോവിറ്റ്‌സർ തോക്കുകളാകും ഉപയോഗിക്കുക. ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർടില്ലറി ഗൺ സിസ്റ്റം പ്രധാനമന്ത്രിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ പ്രധാന ഉത്പന്നങ്ങളിലൊന്നാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

അറിയുന്നില്ലേ.. നീ (കവിത)

എന്നെ അറിയുന്നില്ലേ നീ മകനെ... ഈ അമ്മ ചെയ്തൊരു കുറ്റമെന്ത്? താലാട്ടി, പാലൂട്ടി വളർത്തിയതോ... തലയിലും, താഴത്തും വെക്കാഞ്ഞതോ? അറിയുന്നില്ലേ നീ മകനെ.. കണ്ണാ ഇന്നമ്മ ഒത്തിരി അകലെയല്ലേ... ഓർമ്മയുണ്ടോ നീ വീണതും, മുറിഞ്ഞതും. വാരീയെടുത്തതും ഉമ്മ തന്നതും. ഇഷ്ട്ടങ്ങളെല്ലാം നൽകിയില്ലേ.. നിനക്കു മോഹിച്ച പെണ്ണിനെ മംഗല്യമായ്.. ഈ അമ്മ ചെയ്‌തോരപരാധം എന്തെന്ന്... അറിയുന്നില്ലായമ്മ അറിയുന്നില്ല...

“പെരുവഴിയോരത്ത്” (ചെറുകഥ)

കാരുണ്യ ഭവന്റെ തുറന്നു കിടക്കുന്ന വലിയ ഗെയ്റ്റിലൂടെ ആ സ്ത്രീ സാവധാനം നടന്ന് വന്നൂ. ഓഫീസിനരികിലെ വിസിറ്റിങ്ങ് റൂമിന്റെ വാതിൽക്കലോളം എത്തിനോക്കി. നിരാശയോടെ തിരിയവേയാണ് മേട്രന്റെ ശ്രദ്ധയിൽ അവർ പെട്ടത്. "അതാ അങ്ങോട്ട് കയറിയിരിക്കാം." വിസിറ്റിങ്ങ് റൂമിലേക്ക് കൈ...

‘പഹൽഗാമിലെ കുതിര’ (കഥ) അഡ്വ. അജിത് നാരായണൻ

ഡാൽ തടാകം സ്വച്ഛം, ശാന്തം. ഹൗസ് ബോട്ടിന്റെ സിറ്റ്ഔട്ടിൽ വെറുതെ ഇരിക്കുമ്പോൾ ജയയുടെ കവിൾ തടങ്ങളിൽ സ്മരണകളുടെ സ്നേഹചുംബനങ്ങൾ ഏൽപിച്ചത് ഹിമാലയ സാനുക്കളിൽ നിന്ന് ഉറവ കൊണ്ട കുളിർ കാറ്റ്. അപ്പോൾ മന:സ്സിൽ നിറഞ്ഞത് തന്നെ...

ഓർമയിലേക്കൊരു കണ്ണട (കവിത) ✍ബാലു പൂക്കാട്

കയ്യിലൊരൂന്നു വടിക്കും പിന്നിലൊ രോമൽ ചിരിയും കണ്ണടയും ഓർമയിലുപ്പു കുറുക്കും ചിത്രവു മൊരുതുള വീഴ്ത്തിയ ഹൃത്തടവും ഒക്ടോബറിലൊരു ജന്മം കൊണ്ടു മഹാത്മാവായ ചരിത്രമിതാ. അടിമച്ചങ്ങല പൊട്ടിച്ചൊരു പുതു ലോകം തീർത്ത സഹോദരരേ. ഭൂഗോളത്തിലൊരിന്ത്യ പിറക്കാ - നുയിരുകൊടുത്ത മനീഷികളേ . വെടിയുണ്ടകളുടെയാജ്ഞകൾ തൃണമായ് നേരിട്ടവരുടെ ഗീതികളായ് . പൊങ്ങിയുയർന്നു പറക്കും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: