(വാർത്ത: സുരേഷ് സൂര്യ)
കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെടുന്ന 23 മുതിർന്ന നേതാക്കൾക്ക് പാർട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ അവസരം ഒരുങ്ങുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥാണ് കൂടിക്കാഴ്ചയ്ക്ക് വേദി ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
ശനിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും.
അനുരഞ്ജന നീക്കങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച. ജ്യോതിരാദിത്യ സിന്ധ്യ ഒരുകൂട്ടം കോൺഗ്രസ് എംഎൽഎമാർക്കൊപ്പം ബിജെപിയിലേക്ക് പോയതിനെത്തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട കമൽ നാഥാണ് വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ സോണിയയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
പാർട്ടി നേരിടുന്ന പ്രതിസന്ധിയിൽ ആശങ്ക രേഖപ്പെടുത്തി നേരത്തെ സോണിയയ്ക്ക് കത്തയച്ച 23 നേതാക്കൾ പാർട്ടിക്ക് ഊർജസ്വലമായ ഒരു മുഴുവൻ സമയ നേതൃത്വം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.