JEE Main – പരീക്ഷ മാറ്റിവച്ചു
ദേശീയ തലത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു.
മെയ് മാസം നടത്താനിരുന്ന പരീക്ഷ നീട്ടിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാലാണ് അറിയിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.
മെയ് 24 മുതല്‍ 28 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കും.
വെബ്സൈറ്റിലൂടെ പുതിയ വിവരങ്ങൾ അറിയിക്കും.
കഴിഞ്ഞദിവസം നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചിരുന്നു. നാലുമാസത്തേയ്ക്കാണ് മാറ്റിവെച്ചത്.
Facebook Comments