17.1 C
New York
Wednesday, December 1, 2021
Home India തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് വിജയ് മക്കൾ ഇയക്കം.

തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് വിജയ് മക്കൾ ഇയക്കം.

ചെന്നൈ: തമിഴ്​നാട്​ തദ്ദേശ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയുടെ ആരാധക കൂട്ടായ്​മയായ ‘വിജയ്​ മക്കള്‍ ഇയക്കം’ ശ്രദ്ധേയമായ വിജയം നേടിയത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാവുന്നു.

സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആരാധക കൂട്ടായ്​മയായ ‘വിജയ്​ രസികര്‍ മണ്‍ട്ര’ത്തെ വിജയ്​ മക്കള്‍ ഇയക്കം’ എന്ന സംഘടനയായി മാറ്റിയിരുന്നു.

വിജയ്​ തന്നെ മുന്‍കൈയ്യെടുത്ത്​ സംഘടന രൂപീകരിച്ചതോടെ രാഷ്​ട്രീയത്തിലിറങ്ങാനുള്ള തയാറെടുപ്പി​ന്റെ ഭാഗമാണിതെന്നും പ്രചാരണമുണ്ടായി.

ബി.ജെ.പി- അണ്ണാ ഡി.എം.കെ കക്ഷികളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സംസ്​ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിജയ്​ സിനിമകളില്‍ നിശിത വിമര്‍ശനമുയര്‍ന്നതും പ്രചാരണത്തിന്​ ശക്തി പകര്‍ന്നു. എന്നാല്‍ രാഷ്​ട്രീയത്തിലിറങ്ങാന്‍ വിജയ്​ താല്‍പര്യം കാണിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പില്‍ ‘ഇളയ ദളപതി വിജയ്​ മക്കള്‍ ഇയക്കം’ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു.

ഒമ്ബത്​ ജില്ലകളിലായി 169 പദവികളിലേക്ക്​ സ്വതന്ത്ര സ്​ഥാനാര്‍ഥികളായാണ്​ ഇവര്‍ മല്‍സരിച്ചത്​. 13 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്ക​ പ്പെട്ടിരുന്നു.

പ്രചാരണത്തിന്​ വിജയ്​യുടെ പേരും ചിത്രവും പതാകയും വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇതിന്​ വിജയ്​ മൗനാനുവാദം നല്‍കിയിരുന്നതായാണ്​ പ്രവര്‍ത്തകര്‍ പറഞ്ഞത്​.

ചൊവ്വാഴ്​ചയാണ്​ വോട്ടെണ്ണല്‍ ആരംഭിച്ചത്​. ബുധനാഴ്​ച പുലര്‍ച്ചയാണ്​ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇളയ ദളപതി വിജയ്​ മക്കള്‍ ഇയക്കത്തി​ന്റെ മൊത്തം 109 പ്രവര്‍ത്തകരാണ്​ വിജയിച്ചതെന്ന്​ സംഘടനയുടെ അഖിലേന്ത്യ പ്രസിഡന്‍റ്​ പുസ്സി ആനന്ദ്​ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: