17.1 C
New York
Monday, September 20, 2021
Home India തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ.; മെയ് 26 കരിദിനമായി ആചരിക്കും

തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ.; മെയ് 26 കരിദിനമായി ആചരിക്കും

തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ.; മെയ് 26 കരിദിനമായി ആചരിക്കും

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ തുടർസമരപരിപാടികൾ പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ദില്ലി അതിർത്തികളിലെ കർഷകസമരം ആറ് മാസം പിന്നിടുന്ന മെയ് 26 കരിദിനമായി ആചരിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. കരിദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് ഒട്ടാകെ മോദി സർക്കാരിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കും. ഇതിനിടെ സംഘർഷമുണ്ടായ ഹരിയാനയിലെ ഹിസാറിൽ വിവിധയിടങ്ങളിൽ കർഷകർ ഉപരോധം തുടരുകയാണ്.

ഒരു ഇടവേളയ്ക്ക് ശേഷം കാർഷികനിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ പ്രഖ്യാപിച്ച് കർഷകർ. ദില്ലി അതിർത്തികളിൽ കർഷകരുടെ സമരം ഈ  മാസം 26ന് ആറ് മാസം പിന്നിടുകയാണ്. കൂടാതെ മോദി സർക്കാരിന്റെ ഏഴാം വാർഷികവും. ഈ സാഹചര്യത്തിലാണ് 26ാം തീയ്യതി കരിദിനമായി പ്രഖ്യാപിക്കാൻ സംഘടനകൾ തീരുമാനിച്ചത്. പ്രതിഷേധപരിപാടികളുടെ ഭാഗമായി സിംഘു ഉൾപ്പെടെയുള്ള സമരസ്ഥലങ്ങളിലും ഗ്രാമങ്ങളിലും മോദി സർക്കാരിന്റെ കോലം കത്തിക്കും. ഉച്ചയ്ക്ക് 12 മണിക്കാകും കോലം കത്തിക്കൽ. കൂടാതെ ട്രാക്ടറുകളും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.

സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു. നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്റെ തീയ്യതി ഉടൻ പ്രഖ്യാപിക്കും. അതേസമയം ഹരിയാന മുഖ്യമന്ത്രിയെ തടയാൻ ശ്രമിക്കുന്നതിനിടെ ഞാറാഴ്ച്ച സംഘർഷം നടന്ന ഹിസാറിൽ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. ഹിസാറിലെ ടോൾ പ്ലാസകളും പ്രധാനറോഡുകളും കർഷകർ ഉപരോധിക്കുകയാണ്. ബിജെപി-ജെജെപി നേതാക്കളെ പ്രദേശത്ത് വരാൻ അനുവദിക്കില്ലെന്നാണ് കർഷകരുടെ പ്രഖ്യാപനം. സമരത്തിന് പിന്തുണയുമായി അംബാല, യമുനനഗർ, കർണാൽ എന്നിവിടങ്ങളിൽ നിന്ന് കർഷകർ എത്തുന്നുണ്ട്. ഞായറാഴ്ച്ചത്തെ സം‌ഘർഷത്തിനിടെ അറസ്റ്റിലായവരെ കർഷകരുടെ ഐജി ഓഫീസ് ഉപരോധത്തെ തുടർന്ന് പൊലീസ് വിട്ടയച്ചിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: