താജിക്കിസ്ഥാനിൽ ഭൂകമ്പം ശ്രീനഗറിന് 450 കിമീ വടക്ക് താജിക്കിസ്ഥാനിൽ ഇന്ത്യൻ സമയം രാത്രി 10.31 ന് തീവ്രത 6.3 രേഖപ്പെടുത്തിയ ഭൂചലനം. ഡൽഹി അടക്കം ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ചെറുതായി ഭൂചലനം അനുഭവപ്പെട്ടു. പഞ്ചാബിലെ അമൃത്സർ, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാണ, യുപിയിലെ നോയ്ഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അമൃത്സറിൽ 6.1 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സീസ്മോളജി സെന്ററിനെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രാജസ്ഥാനിലെ ആൾവാറിൽ 4.2 രേഖപ്പെടുത്തിയതായി വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.