സിർക്കഴി: തമിഴ്നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി വൻകവർച്ച. ജ്വല്ലറി ഉടമ ധൻരാജിൻ്റെ ഭാര്യ ആശ, മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 16 കിലോ സ്വർണം കവർന്നു. രാജസ്ഥാൻകാരായ കൊള്ളക്കാർ പോലീസുമായി തുടർന്ന് ഏറ്റുമുട്ടി. കവർച്ചക്കാരിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേർ പിടിയിലായിട്ടുണ്ട്.