ഡൽഹിയിൽ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി.
ഈ മാസം 24 രാവിലെ അഞ്ചുമണി വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡൽഹിയിൽ കോവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും മുൻകരുതലെന്നോണം നിയന്ത്രണങ്ങൾ തുടരാനാണ് സർക്കാരിന്റെ തീരുമാനം. ഏപ്രിൽ 20-ന് 28,395 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഡൽഹിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് 6430 കേസുകൾ മാത്രമാണ്.
Facebook Comments