17.1 C
New York
Wednesday, December 1, 2021
Home India ഡിഎംകെയ്ക്ക് വൻ മുന്നേറ്റം , വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ.

ഡിഎംകെയ്ക്ക് വൻ മുന്നേറ്റം , വോട്ടർമാർക്ക് നന്ദി പറഞ്ഞ് സ്റ്റാലിൻ.

ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ഭരണകക്ഷിയായ ഡിഎംകെയും സഖ്യകക്ഷികളും.

പുതുതായി രൂപീകരിച്ച ഒമ്ബത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷമായ എഐഎഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സമാനമുന്നേറ്റമാണ് ഡിഎംകെ തദ്ദേശ തിരഞ്ഞെടുപ്പിലും നടത്തിയത്.

ഉപതിരഞ്ഞെടുപ്പ് നടന്ന 27 വാര്‍ഡുകളിലും ഭരണമുന്നണി ജയിച്ചു. 140 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 88 ലും ഡിഎംകെ ജയിച്ചു.

നാല് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചു. എഐഎഡിഎംകെ നാല് സീറ്റില്‍ ഒതുങ്ങി. 1,381 പഞ്ചായത്ത് വാര്‍ഡുകളില്‍ 300 എണ്ണത്തില്‍ ഡിഎംകെ ജയിച്ചു. 11 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ജയിച്ചു.

എഐഎഡിഎംകെ 50 സീറ്റുകളില്‍ ജയിച്ചു. എഐഎഡിഎംകെയ്‌ക്കൊപ്പം 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യമായി മല്‍സരിച്ച പിഎംകെ ഇത്തവണ ഒറ്റയ്ക്കാണ് മല്‍സരിച്ചത്. ഇവര്‍ 13സീറ്റ് നേടി.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ മെയ് മാസത്തില്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് വോട്ടര്‍മാര്‍ക്ക് സ്റ്റാലിന്‍ നന്ദി പറഞ്ഞു.

തന്റെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ആദ്യ അഞ്ച് മാസത്തെ അംഗീകാരമാണിത്. ‘ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. ആളുകള്‍ നമ്മിലുള്ള വിശ്വാസത്തെ സംരക്ഷിക്കും. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ഞങ്ങള്‍ക്കുള്ള സൗഹൃദം വര്‍ധിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: